സംസ്ഥാനത്ത് വീണ്ടും സ്വര്‍ണം പവന് 35000 രൂപയില്‍ താഴെ

സ്വര്‍ണവില വീണ്ടും താഴ്ന്ന് പവന് 34,600 രൂപയായി.

Update: 2021-02-26 06:00 GMT

കേരളത്തില്‍ ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇതോട ഒരു പവന്‍ സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 34,600 രൂപയായി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവിലയില്‍ ഇടിവ് വരുന്നത്.

ഇന്നലെയും ഇന്നുമായി 400 രൂപയോളമാണ് സ്വര്‍ണത്തില്‍ ഇടിവു രേഖപ്പെടുത്തിയിട്ടുള്ളത്. 4325 രൂപയാണ് വെല്ലിയാഴ്ച ഒരു ഗ്രാമിന്റെ വില. 35400 രൂപയായിരുന്നു കഴിഞ്ഞ ആഴ്ചയില്‍ കേരളത്തില്‍ ഒരു പവന്റെ വില.
ആഗോള വിപണിയില്‍ സ്പോട്ട് സ്വര്‍ണ വില ഔണ്‍സിന് 1,770.15 ഡോളറിലെത്തി. യുഎസ് ട്രഷറി യീല്‍ഡ് വര്‍ധിച്ചതാണ് സ്വര്‍ണത്തെ ബാധിച്ചത്. യുഎസ് ഗോള്‍ഡ് ഫ്യച്ചേഴ്സാകട്ടെ 0.5ശതമാനം താഴ്ന്ന് 1,767.10 ഡോളര്‍ നിലവാരത്തിലുമെത്തി. മറ്റു രാജ്യാന്തര കറന്‍സികള്‍ക്കെതിരെ ഡോളര്‍ സൂചിക കരുത്തു പ്രാപിക്കുന്നതാണ് സ്വര്‍ണത്തിന് വില കുറയാനുള്ള ആദ്യ കാരണം.
ഏതായാലും കേരളത്തിലെ റീറ്റെയ്ല്‍ വിപണിയില്‍ ഉണര്‍വ് പ്രകടമാണ്. സ്വര്‍ണനിക്ഷേപവും വര്‍ധിച്ചതായാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സ്വര്‍ണത്തിലുള്ള നിക്ഷേപം ഉയര്‍ത്താന്‍ ഇതാണ് അനുയോജ്യമായ സാഹചര്യമെന്നും ഇവര്‍ പറയുന്നു.


Tags:    

Similar News