സ്വര്‍ണവില ഇന്നും കുറഞ്ഞു

ഗ്രാമിന് 5,555 രൂപ

Update: 2023-05-27 08:16 GMT

Image : CANVA

സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന്  22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,555 രൂപയും പവന് 80 രൂപ കുറഞ്ഞ്  44,440 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണവിലയാണിത്.

ഇന്നലെയും സ്വര്‍ണവിലയില്‍ കുറവുണ്ടായി. ഇന്നലെ (വെള്ളി 26 മെയ്) ഗ്രാമിന് 5,580 രൂപയും പവന് 44,640 രൂപയുുമായിരുന്നു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമായിരുന്നു യഥാക്രമം കുറഞ്ഞത്. 

വെള്ളിവില കൂടി

സംസ്ഥാനത്ത് വെള്ളിവിലയില്‍ വര്‍ധന. സാധാരണ വെള്ളി ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 77 രൂപയിലെത്തി. ഹോള്‍മാര്‍ക്ക് വെള്ളി മാറ്റമില്ലാതെ ഗ്രാമിന് 103 രൂപയായി തുടരുന്നു.

Tags:    

Similar News