നിഫ്റ്റി 24,150 ന് മുകളില്‍ തുടര്‍ന്നാല്‍ പോസിറ്റീവ് ട്രെന്റിന് സാധ്യത; പ്രതിരോധം 24,350
നവംബർ 25 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 314.65 പോയിൻ്റ് (1.32%) ഉയർന്ന് 24,221.90 ലാണ് ക്ലോസ് ചെയ്തത്. സൂചിക 24,150 നു മുകളിൽ തുടർന്നാൽ പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരും.
നിഫ്റ്റി ഉയർന്ന് 24,253.60 ൽ വ്യാപാരം തുടങ്ങി. രാവിലെ 24,351.60 ൽ ഇൻട്രാ ഡേ ഉയരം പരീക്ഷിച്ചു. തുടർന്ന് സൂചിക സൈഡ്‌വേയ്സ് നീക്കത്തിലായിരുന്നു. 24,221.90 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 24,135.40 എന്ന താഴ്ന്ന നിലവാരത്തിലെത്തി.
എല്ലാ മേഖലകളും നേട്ടത്തിൽ ക്ലോസ് ചെയ്തു. ബാങ്കുകൾ, റിയൽറ്റി, മീഡിയ, ഫിനാൻഷ്യൽ സർവീസ് മേഖലകളാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 1879 ഓഹരികൾ ഉയരുകയും 816 ഓഹരികൾ ഇടിയുകയും 85 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാല വിപണി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റിക്ക് കീഴിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ഒഎൻജിസി, എൽ ആൻഡ് ടി, ബെൽ, ബിപിസിഎൽ എന്നിവയാണ്. പ്രധാന നഷ്ടം ജെഎസ് ഡബ്ള്യു സ്റ്റീൽ, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ബജാജ് ഓട്ടോ എന്നിവയ്ക്കാണ്.
മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു, നിഫ്റ്റി ദീർഘകാല, ഹ്രസ്വകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. ഡെയ്‌ലി ചാർട്ടിൽ സൂചിക ചെറിയ ബ്ലായ്ക്ക് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തിയെങ്കിലും കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഉയർച്ച തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 24,150 ലെവലിൽ ഹ്രസ്വകാല പിന്തുണയുണ്ട്, പ്രതിരോധം 24,350 ആണ്. സൂചിക 24,150 ന് മുകളിൽ തുടർന്നാൽ പോസിറ്റീവ് ട്രെൻഡ് വരും ദിവസങ്ങളിൽ തുടരും. അടുത്ത ഹ്രസ്വകാല പ്രതിരോധം 24,500 ലാണ്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,150 -23,950 -23,765
പ്രതിരോധം 24,350 -24,500 -24,650
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 23,800 -23,150
പ്രതിരോധം 24,500 -25,000.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 1072.10 പോയിൻ്റ് നേട്ടത്തിൽ 52,207.50 ലാണ് ക്ലോസ് ചെയ്തത്. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് നിർദ്ദേശിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഉയർച്ച തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചികയുടെ ഹ്രസ്വകാല പ്രതിരോധം 52,400 ആണ്. ഈ നിലവാരത്തിന് മുകളിൽ സൂചിക ക്ലോസ് ചെയ്യുകയാണെങ്കിൽ, വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെൻഡ് തുടരും. ഹ്രസ്വകാല പ്രതിരോധം 53,550 ലെവലിലാണ്.
ഇൻട്രാഡേ ട്രേഡേഴ്‌സിന്
സപ്പോർട്ട് 52,000 -51,700 -51,400 പ്രതിരോധം 52,300 -52,600 -52,900
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡർമാർക്ക്
പിന്തുണ 51,000 -49,600
പ്രതിരോധം 52,400 -53,500.