സ്വര്‍ണവില ഇന്ന് കയറി. പവന് 240 രൂപ വര്‍ധിച്ച് 44,800 രൂപയായി. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5,600 രൂപയായി. ഇന്നലെ പവന് 44,560 രൂപയായിരുന്നു. ഗ്രാമിന് 5,570 രൂപയും. 120 രൂപയുടെ കുറവാണ് ഇന്നലെ ഉണ്ടായത്. എന്നാല്‍ ബുധനാഴ്ച സ്വര്‍ണവില കൂടിയിരുന്നു, പവന് 320 രൂപ കൂടി 44,680 രൂപയ്ക്കായിരുന്നു ബുധനാഴ്ച വ്യാപാരം നടന്നത്.
44,360 രൂപയായിരുന്നു ചൊവ്വാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന്. കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന വില മെയ് അഞ്ചിന് രേഖപ്പെടുത്തിയ പവന് 45,760 രൂപ എന്ന നിരക്കായിരുന്നു. ഗ്രാമിന് അന്ന് 5,720 രൂപയായിരുന്നു.
18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിയിലും ഇന്ന് വര്‍ധനയുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ വര്‍ധിച്ച് 4,645 രൂപയായി.
വെള്ളിയും കയറ്റത്തില്‍
വെള്ളിയുടെ വിലയില്‍ ഇന്നും വര്‍ധനയുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 79 രൂപയായി. ഒരു രൂപയാണ് വര്‍ധിച്ചത്. ഇന്നലെയും ഒരു രൂപയുടെ വര്‍ധനയുണ്ടായിരുന്നു. എന്നാല്‍ ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില മാറ്റമില്ലാതെ ഇന്നും 103 രൂപയായി തുടരുന്നു.