കേരളത്തില്‍ വീണ്ടും സ്വര്‍ണവില വര്‍ധനവ്; ഒരു പവന് 400 രൂപ ഉയര്‍ന്നു
ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഗ്രാമിന് 5000 രൂപയ്ക്ക് മേലെ കയറി
തിങ്കളാഴ്ച കുത്തനെ ഇടിഞ്ഞ സ്വര്‍ണവില ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്നെങ്കിലും ഇന്ന് കയറി. ഇന്ന് (ഡിസംബര്‍ 21) സ്വര്‍ണം പവന് 400 രൂപ വര്‍ധിച്ച് 40080 രൂപയായി. 39,680 രൂപയായിരുന്നു ഇന്നലെ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്. ഈ മാസം ഡിസംബര്‍ 14 നാണ് സ്വര്‍ണം പവന് ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തിയത്. 40240 രൂപയായിരുന്നു അന്ന് സ്വര്‍ണവില.
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ വര്‍ധിച്ച് 5010 രൂപയുമായി. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിലയിലും പ്രതിഫലിച്ചത്. ആഗോളവിപണിയില്‍ സ്വര്‍ണം വലിയ കുതിപ്പ് നടത്തി 1820 ഡോളറിനു മുകളില്‍ എത്തി. 1786-ല്‍ നിന്ന് 1823 ഡോളര്‍ വരെ ഉയര്‍ന്ന ശേഷം 1818-ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1818 -1820 ഡോളറിലാണു വ്യാപാരം തുടരുന്നത്. 1.7 ശതമാനം നേട്ടമാണ് ഇന്നലെ സ്വര്‍ണത്തിനുണ്ടായത്.
എന്നാല്‍ സ്വര്‍ണത്തെ അപേക്ഷിച്ച് വെള്ളിക്കു കൂടുതല്‍ കയറ്റമുണ്ടായി. ഔണ്‍സിന് 24.34 ഡോളര്‍ വരെ വെള്ളി ഉയര്‍ന്നു. ഒറ്റ ദിവസം കൊണ്ട് അഞ്ചര ശതമാനം ഉയര്‍ച്ച. കേരളത്തില്‍ വെള്ളിവില ഒരു ഗ്രാമിന് 73 രൂപ തന്നെ. ശുദ്ധ വെള്ളി ഗ്രാമിന് 90 രൂപയായി തുടരുന്നു.