മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ കയറ്റം; പുതിയ ഉയരങ്ങളിലേക്കെന്ന് വിദഗ്ധര്‍
ലോക വിപണിയില്‍ 2,064 ഡോളര്‍ പിന്നിട്ടു;
സ്വര്‍ണം ആഗോള വിപണിയില്‍ 2,064 ഡോളര്‍ പിന്നിട്ടു. കേരളത്തില്‍ മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്ന് കൂടി. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 5,840 രൂപയും പവന് 160 രൂപ ഉയര്‍ന്ന് 46,720 രൂപയുമായി.
ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസം 2,053 ഡോളറില്‍ വ്യാപാരം അവസാനിപ്പിച്ച സ്വര്‍ണം 2,065 ഡോളറിലാണ് ഇന്ന് വ്യാപാരം. ഇനിയും ഉയരാനുള്ള സാധ്യതയാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വില 2,150 - 2,170 ഡോളര്‍ ഉയരത്തിലേക്ക് കയറുമെന്നാണു പലരുടെയും പ്രവചനം.
18 കാരറ്റ് സ്വർണവും വെള്ളിയും ഇന്ന്
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4,835 രൂപയായി. വെള്ളി വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 81 രൂപ.