സ്വര്‍ണവില കുറഞ്ഞു; പവന് 44,640 രൂപ

ഇന്നലെ 200 രൂപ വര്‍ധിച്ചിരുന്നു

Update: 2023-05-25 09:19 GMT

Image : Canva

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്  360 രൂപ കുറഞ്ഞ വിപണി വില 44,640 രൂപയായി. ഇന്നലെ 200 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 45 രൂപ കുറഞ്ഞ് 5,580 രൂപയായി.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ കുറഞ്ഞ് 4,620 രൂപയായി. ഈ ആഴ്ച ഇത് രണ്ടാം തവണയാണ് സ്വര്‍ണവില കുറയുന്നത്. ചൊവ്വാഴ്ച 240 രൂപയാണ് ഒരു പവന് കുറഞ്ഞത്. 

വെള്ളിവില കുറഞ്ഞു

വെള്ളിവിലയും ഇന്ന് കുറഞ്ഞു. സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് വിപണി വില 77 രൂപയായി. അതേസമയം, ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില മാറ്റമില്ലാതെ 103 രൂപയായി തുടരുന്നു.

Tags:    

Similar News