നാല് ദിവസത്തിന് ശേഷം ഇന്ന് സ്വര്‍ണവില കുറഞ്ഞു
രണ്ടാഴ്ചയ്ക്കു ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണം
നാല് ദിവസത്തിന് ശേഷം സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 360 രൂപ കുറഞ്ഞ് 45,040 രൂപയായി. രണ്ടാഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് ഇന്ന് സ്വര്‍ണവില എത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 45 രൂപ കുറഞ്ഞ് 5,630 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ ഉയര്‍ന്ന് 4,665 രൂപയിലെത്തി.
മെയ് 5 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ എത്തിയിരുന്നു സ്വര്‍ണവില. ഗ്രാമിന് 5,720രൂപയും പവന് 45,760 രൂപയുമായിരുന്നു മെയ് അഞ്ചിലെ സ്വര്‍ണവില. പത്ത് ദിവസത്തിന് ശേഷവും 45,000 ത്തിന് താഴെ എത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
വെള്ളിവിലയും ഇന്ന് കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 78 രൂപയാണ്. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില മാറ്റമില്ലാതെ 103 രൂപയായി തുടരുന്നു.