കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 360 രൂപയും ഇന്ന് 160 രൂപയും വീതമാണ് കുറഞ്ഞത്. ഇന്ന് ഒരു പവന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 44,880 രൂപയാണ്.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 20 രൂപ കുറഞ്ഞു. വിപണി വില 5,630 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ 15 രൂപ കുറഞ്ഞു. വിപണി വില 4,650 രൂപയാണ്.
ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില മെയ് അഞ്ചിന്റേതായിരുന്നു. ഗ്രാമിന് 5,720 രൂപയും പവന് 45,760 രൂപയുമായിരുന്നു അന്നത്തെ സ്വര്‍ണവില.
വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയായി തുടരുന്നു.