സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസം; മൂന്നാം ദിനവും സ്വര്‍ണ വില ഇടിവില്‍
ആഗോള വിപണിയില്‍ തുടര്‍ച്ചയായ താഴ്ച
കേരളത്തില്‍ തുടർച്ചയായ മൂന്നാം ദിനവും സ്വര്‍ണ വിലയില്‍ ഇടിവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,625 രൂപയും പവന് 80 രൂപ കുറഞ്ഞ് 45,000 രൂപയുമായി.
ആഗോള വിപണിയിലെ തുടര്‍ച്ചയായ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. സ്പോട്ട് സ്വര്‍ണം ഇന്ന് 1971 ഡോളറിലേക്കാണ് താഴ്ന്നത്. ഇന്നലെ 1978 ഡോളറിലാണ് ക്ലോസ് ചെയ്തത്.
കേരളത്തില്‍ ഇന്ന് 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് ഇടിവുണ്ടായി. ഗ്രാമിന് 5 രൂപ കുറഞ്ഞ് 4,665 രൂപയിലാണ് ഇപ്പോള്‍ 18 കാരറ്റ് സ്വര്‍ണം നില്‍ക്കുന്നത്.
റെക്കോഡ് സ്വര്‍ണ വില
കഴിഞ്ഞ മാസം കേരളത്തില്‍ പവന് 3,000 രൂപയിലേറെ വര്‍ധിച്ചിരുന്നു. ഒക്‌റ്റോബര്‍ 28നാണ് കേരളത്തില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തിയത്. പവന് 45,920 രൂപയായിരുന്നു അത്.
ഇസ്രായേല്‍-ഹമാസ് യുദ്ധവും ഓഹരി വിപണിയുടെ തളര്‍ച്ചയും മൂലം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം ആഗോള തലത്തില്‍ പുതിയ ഉയരങ്ങള്‍ താണ്ടിയതാണ് കേരളത്തിലെ വിലയിലും പുതിയ റെക്കോഡ് കുറിച്ചത്.
വെള്ളി വില
വെള്ളി വിലയില്‍ നാലാം ദിനവും മാറ്റമില്ല. സാധാരണ വെള്ളിക്ക് ഇന്ന് ഗ്രാമിന് 78 രൂപയാണ്. ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് വില 103 രൂപയും.
ഒരു പവൻ വാങ്ങാൻ
ഒരു പവന് പവന്‍ വില ഇന്ന് 45,000 രൂപയാണ്. എന്നാല്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഈ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., 5 ശതമാനം മേലോട്ട് പണിക്കൂലി, ഹോള്‍മാര്‍ക്ക് ഫീസ് എന്നിവ കൂടി നല്‍കണം. അപ്പോള്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ 47,500 രൂപയോ അതിലധികമോ വേണ്ടി വരും. പല ജൂവല്‍റികളിലും പണിക്കൂലി വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ സ്വര്‍ണ വിലയും മറ്റു ചാര്‍ജുകളും കൂട്ടി അതിനൊപ്പം എത്ര ശതമാനം പണിക്കൂലി എന്നുള്ളതു കൂടി കണക്കാക്കേണ്ടതാണ്.