സ്വര്‍ണം സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍; ആഭരണം വാങ്ങുന്നവര്‍ക്ക് മികച്ച അവസരം

ആഗോള വിപണിയില്‍ വലിയ ചാഞ്ചാട്ടം

Update:2023-09-13 13:42 IST

Image : CANVA

കേരളത്തില്‍ നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്ന് ഇടിവില്‍. 22 കാരറ്റ് സ്വര്‍ണം (kerala gold rate) പവന് 280 രൂപ കുറഞ്ഞ് 43,600 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 5,450 രൂപയുമായി.

ആഗോള വിപണിയില്‍ (world gold price) സ്വര്‍ണ വില  ചാഞ്ചാട്ടം തുടരുകയാണ്. സ്‌പോട്ട് സ്വര്‍ണം ഇന്ന് വലിയ കയറ്റിറക്കങ്ങളിലാണ്. രാവിലെ 1908 ഡോളറിലേക്കു താഴ്ന്നിട്ട് 1911 ഡോളറിലെത്തി. ഇന്നലെ 1,923 ഡോളറിലായിരുന്നു.

ഇന്ന് 18 കാരറ്റ് സ്വര്‍ണ വിലയും കുറഞ്ഞു. ഗ്രാമിന് 4,528 രൂപ.

റെക്കോഡ് സ്വര്‍ണ വില

സ്വര്‍ണത്തിന് കേരളത്തില്‍ ഇതുവരെയുള്ള ഉയര്‍ന്ന വില 2023 മെയ് അഞ്ചിലേതാണ്. പവന് 45,760 രൂപയും ഗ്രാമിന് 5,720 രൂപയുമായിരുന്നു അന്നത്തെ സ്വര്‍ണവില.

കേരളത്തിലെ സമീപകാലത്തെ വില താരതമ്യം ചെയ്താല്‍ ഉപയോക്താക്കള്‍ക്ക് ലാഭത്തില്‍ സ്വര്‍ണം വാങ്ങാന്‍ കഴിയുന്ന വിലയാണ് ഇന്നുള്ളത്.

കഴിഞ്ഞ കുറച്ചു മാസങ്ങളിലെ സ്വര്‍ണ വില (പവന്‍) ചുവടെ:

ഓഗസ്റ്റ് 15, 2023 - 43,640 രൂപ

ജൂലൈ 15, 2023 - 44,000 രൂപ

ജൂണ്‍ 15, 2023 - 43,760 രൂപ

മേയ് 15, 2023 - 45,320 രൂപ

ഏപ്രില്‍ 15, 2023 - 44,760 രൂപ

വെള്ളി വില

വെള്ളി വിലയില്‍ ഇന്നു കുറവുണ്ടായി. സാധാരണ വെള്ളിക്ക് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 77 രൂപയായി. ഹോള്‍മാര്‍ക്ക്ഡ് വെള്ളി മാറ്റമില്ലാതെ ഗ്രാമിന് 103 രൂപയായി തുടരുന്നു.

Tags:    

Similar News