റെക്കോഡ് ഉയരത്തില്‍ നിന്നും താഴേക്കിറങ്ങി സ്വര്‍ണവില

ഒരു പവന് 560 രൂപ കുറഞ്ഞു

Update:2023-05-06 13:19 IST

Image : CANVA

കേരളത്തില്‍ റെക്കോഡ് വിലയില്‍ നിന്നും താഴേക്കറങ്ങി സ്വര്‍ണം. ഒരു പവന് ഒറ്റയടിക്ക് 560 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 45,200 രൂപയായി.

കേരളത്തില്‍ ഇതുവരെയുള്ള റെക്കോഡ് ബോര്‍ഡ് റേറ്റ് ഇന്നലെ രേഖപ്പെടുത്തിയ വിലയാണ്, ഗ്രാമിന് 5,720 രൂപയും പവന് 45,760 രൂപയും. ഒരു ഗ്രാമിന് 70 രൂപ കുറഞ്ഞ് 5,650 രൂപയായി. 10 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇന്ന് കുറവുണ്ടായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 4,695 രൂപയായി.

വെള്ളി വില 

വെള്ളിവിലയിലും ഇന്ന് നേരിയ മാറ്റമുണ്ടായി. സാധാരണ വെള്ളിക്ക് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 83 രൂപയായി. ആഭരണങ്ങള്‍ക്കായുള്ള വെള്ളിവില ഗ്രാമിന് 103 രൂപയായി തുടരുന്നു.

Tags:    

Similar News