രണ്ടു വർഷത്തെ ഏറ്റവും ഉയർന്ന വിലയിലേക്കടുത്ത് സ്വര്‍ണം; ഇന്നും നിരക്കുയര്‍ന്നു

രാജ്യാന്തര വിപണിയില്‍ സ്‌പോട്ട് സ്വര്‍ണവില 1930 ഡോളര്‍ കടന്നു

Update: 2023-01-20 07:11 GMT

Photo : Canva

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 280 രൂപ ഉയര്‍ന്നു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന വിലയാണ് ഇന്നുയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 41,880 രൂപയായി. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ഇവിടെയും പ്രതിഫലിച്ചത്.

രാജ്യാന്തര വിപണിയില്‍ സ്‌പോട്ട് സ്വര്‍ണവില 1930 ഡോളര്‍ കടന്നു. ഈ റെക്കോര്‍ഡ് വിലയിലേക്ക് എത്തിയതിനെ തുടര്‍ന്നാണ് ആഭ്യന്തര വിപണിയിലും സ്വർണവില വലിയ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമായത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപ ഉയര്‍ന്ന് 5235 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 30 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4330 രൂപയാണ്.

2020 ഓഗസ്റ്റ് 5 ന് ശേഷമുളള ഉയര്‍ന്ന വിലയാണ് ഇന്ന്. ഗ്രാമിന് 5100 രൂപയായിരുന്നു അന്നത്തെ സ്വര്‍ണ വില. 2020 ആഗസ്റ്റ് 7, 8, 9 തിയ്യതികളിലാണ് സ്വര്‍ണത്തിന് റെക്കോര്‍ഡ് വിലയുണ്ടായിരുന്നത്. 5250 രൂപയായിരുന്നു അന്നത്തെ വില.

സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില ഇന്നലെ ഒരു രൂപ കുറഞ്ഞിരുന്നു. വിപണി വില 74 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയായി തന്നെ തുടരുന്നു.


Tags:    

Similar News