വലിയ കുറവിന് ശേഷം കേരളത്തില്‍ ഇന്ന് സ്വര്‍ണ വില വര്‍ധിച്ചു
വെള്ളി വിലയും കൂടി
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില വര്‍ധന. 22 കാരറ്റ് സ്വര്‍ണം (22 carat gold) ഒരു പവന് ഇന്ന് 200 രൂപ വര്‍ധിച്ച് 44,280 രൂപയെത്തി. ഇന്ന് ഒരു ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5,535 രൂപയായി.
18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ വര്‍ധിച്ച് ഇന്ന് 4,573 രൂപയായി.
ഈ മാസം സ്വര്‍ണ വിപണിയില്‍ വന്‍ ചാഞ്ചാട്ടമാണുണ്ടായത്. മാസത്തിന്റെ തുടക്കത്തില്‍ പവന്‍ വില 43,240 രൂപ വരെ ഇടിഞ്ഞെങ്കിലും പിന്നീട് 44,560 രൂപ വരെ ഉയര്‍ന്നു. ഗ്രാം വില 5,570 രൂപ വരെയും ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ വാരം 44,000 രൂപ വരെ എത്തിയ പവന്‍ വിലയാണ് ഇന്ന് 44,360 രൂപയായത്. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കനുസരിച്ചാണ് കേരളത്തിലും സ്വര്‍ണ വിലയിലും മാറ്റങ്ങള്‍ പ്രതിഫലിക്കുന്നത്.
റെക്കോഡ് ഇതുവരെ
കേരളത്തില്‍ ഇതുവരെയുള്ള റെക്കോഡ് സ്വര്‍ണ വില പവന് 45,760 രൂപയെന്ന മേയ് അഞ്ചിലെ വിലയാണ്. അന്ന് ഗ്രാമിന് 5,720 രൂപയായിരുന്നു.
വെള്ളി വില
വെള്ളി വില കൂടി. സാധാരണ വെള്ളി വില ഇന്ന് ഒരു രൂപ ഉയര്‍ന്ന് 80 രൂപയായി. ഹോള്‍മാര്‍ക്ക്ഡ് വെള്ളി ഗ്രാമിന് 103 രൂപയില്‍ തന്നെ തുടരുന്നു.