സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

ഇന്നലെ പവന് 240 രൂപ കുറഞ്ഞിരുന്നു

Update:2023-05-24 12:28 IST

ഇന്നലെ ഇറക്കത്തിലായിരുന്ന സ്വര്‍ണവില ഇന്നുയര്‍ന്നു. ഗ്രാമിന് 25 രൂപയും ഒരു പവന് 200 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് വീണ്ടും 45,000 രൂപയായി. ഒരു ഗ്രാമിന് 5,625 രൂപയാണ് ഇന്നത്തെ വിപണി വില.

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 240 രൂപയുടെ കുറവുണ്ടായിരുന്നു. 44,800 രൂപയായിരുന്നു ഒരു പവന്റെ വില. ഏറെ ദിവസങ്ങള്‍ക്ക് ശേഷമാണ് 45,000 രൂപയ്ക്ക് താഴെ സ്വര്‍ണ വില്‍പ്പന നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും മാറ്റമുണ്ടായി. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 4,660 രൂപയായി.

വെള്ളിവില 

ഇന്നലെ 18 കാരറ്റ് സ്വര്‍ണവിലയും കുറഞ്ഞിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ കുറഞ്ഞ് ഇന്നലെ 4,640 രൂപയ്ക്കാണ് വില്‍പ്പന നടന്നത്. വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയും ഹോള്‍മാര്‍ക്ക് വെള്ളിക്ക് 103 രൂപയുമാണ് നിലവിലെ വില.

Tags:    

Similar News