സ്വര്‍ണ വില വര്‍ധിച്ചു. ഇന്നലെ 44,160 രൂപ ആയിരുന്ന സ്വര്‍ണ വില (Gold rate in Kerala) ഇന്ന് 320 രൂപ വര്‍ധിച്ച് 44,480 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,560 രൂപയായി. ഇന്നലെ ഗ്രാമിന് 5,520 രൂപയുമായിരുന്നു.
18 കാരറ്റ് സ്വര്‍ണവിലയും ഇന്നു കൂടി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ വര്‍ധിച്ച് 4,580 രൂപയായി. 22 കാരറ്റ് സ്വര്‍ണത്തിന് കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന വില മെയ് അഞ്ചിലെ പവന് 45,760 എന്നതായിരുന്നു, ഗ്രാമിന് 5,720 രൂപയും. സ്വര്‍ണം ആഗോള വിപണിയില്‍ ഇന്ന് 1964 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
വെള്ളി വില
കേരളത്തില്‍ നാലു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന വെള്ളിവില (Silver Rate)ഇന്ന് വര്‍ധിച്ചു. സാധാരണ വെള്ളിക്ക് ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 80 രൂപയായി. ഹോള്‍മാര്‍ക്ക് വെള്ളിക്ക് മാറ്റമില്ല, 103 രൂപ.