സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു

കഴിഞ്ഞ വാരാന്ത്യത്തില്‍ 960 രൂപയോളമാണ് ഒരു പവന് കുറഞ്ഞത്

Update: 2023-02-09 06:48 GMT

image : CANVA

കേരളത്തില്‍ ചെറിയ വിലക്കയറ്റത്തിനുശേഷം ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 120 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,320 രൂപയായി.

കഴിഞ്ഞ വാരാന്ത്യം സ്വര്‍ണവിലയില്‍ 960 രൂപയുടെ ഇടിവുണ്ടായെങ്കിലും ഈ ആഴ്ചയുടെ ആദ്യ ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുകയായിരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിലായി നാന്നൂറു രൂപയുടെ വര്‍ധനവാണ് ഒരു പവന്‍ സ്വര്‍ണത്തിനുണ്ടായത്.

ഇന്ന് ഗ്രാമിന് 15 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 5290 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇന്ന് മാറ്റമുണ്ടായി. 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ ഉയര്‍ന്ന് ഗ്രാമിന് 4365 രൂപയായി. അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല.

കേരളത്തില്‍ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 74 രൂപയും ഒരു ഗ്രാം ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയുമായി. ആഗോള വിപണിയില്‍ സ്വര്‍ണം ഇന്നലെയും ചെറിയ കയറ്റിറക്കങ്ങളില്‍ ഒതുങ്ങി. 1869-1888 ഡോളറിലായിരുന്നു സ്വര്‍ണം. ഇന്നു രാവിലെ 1874-1876 ഡോളറിലാണു വ്യാപാരം.

Tags:    

Similar News