കുത്തനെ കയറ്റം; കഴിഞ്ഞ രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം

ഒരുപവന്‍ സ്വര്‍ണത്തിന് മൂന്നു ദിവസം കൊണ്ട് വര്‍ധിച്ചത് 640 രൂപ

Update:2022-12-03 11:34 IST

കേരളത്തില്‍ ഇന്നും സ്വര്‍ണവില ഉയര്‍ന്നു. ഇതോടെ കഴിഞ്ഞ രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്കാണ് സ്വര്‍ണം എത്തിയത്. വിപണിയില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില (Today's Gold Rate) 39400 രൂപയാണ്.

ഈയാഴ്ച തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില ഉയരുന്നത്. ഇന്നു മാത്രം ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയാണ് വര്‍ധിച്ചത്. മൂന്ന് ദിവസംകൊണ്ട് ഉയര്‍ന്നത് 640 രൂപയാണ്.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 50 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇന്നലെയും 20 രൂപ വര്‍ധിച്ചിരുന്നു. വിപണിയില്‍ ഇന്നത്തെ വില ഗ്രാമിന് 4925 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ധനവ്. ഇന്നുമാത്രം ഗ്രാമിന് 40 രൂപ ഉയര്‍ച്ചയാണുണ്ടായത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 4080 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിവിലയും ഇന്ന് ഉയര്‍ന്നു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപ വര്‍ധിച്ച് 70 രൂപയായി. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ 90 രൂപയില്‍ നിന്നും മാറ്റമില്ല.


Tags:    

Similar News