ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നും താഴേക്കിറങ്ങാതെ സ്വര്‍ണം
വെള്ളി വിലയിലും ഇന്നും മാറ്റമില്ല
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ തന്നെ സ്വര്‍ണം. 22 കാരറ്റ് സ്വര്‍ണം, പവന് 44,000 രൂപയ്ക്കാണ് ഇന്നും വ്യാപാരം നടക്കുന്നത്. ജൂണ്‍ 20 ന് ശേഷം ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒരു പവന് സ്വര്‍ണ വില 44,000 രൂപ എത്തുന്നത്. ഇന്നലെ പവന് 280 രൂപയുടെ വര്‍ധനയുണ്ടായിരുന്നു.
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 5,500 രൂപയാണ്. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് ഇന്നും 4,548 രൂപയാണ്.
വെള്ളി വില
വെള്ളിവിലയില്‍ ഇന്നു മാറ്റമില്ല. സാധാരണ വെള്ളിക്ക് ഗ്രാമിന് ഇന്ന് രണ്ട് രൂപ വര്‍ധിച്ച് 81 രൂപയായി. ഹോള്‍മാര്‍ക്ക്ഡ് വെള്ളി ഗ്രാമിന് 103 രൂപയായി തുടരുന്നു.