സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല
ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു
കേരളത്തില്‍ ഇന്നു സ്വര്‍ണ വിലയില്‍ (Kerala gold rate) മാറ്റമില്ല. ഇന്നലെ ഒരു പവന് 22 കാരറ്റ് സ്വര്‍ണത്തിന് 320 രൂപ കൂടി 44,080 രൂപയെത്തിയിരുന്നു. ഗ്രാമിന് 5,510 രൂപയുമായിരുന്നു. ഈ വിലയിലാണ് ഇന്നും സ്വര്‍ണവ്യാപാരം നടക്കുന്നത്.
18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 4,568 രൂപയാണ് ഇന്നത്തെ വില.
22 കാരറ്റ് സ്വര്‍ണത്തിന് കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന വില മെയ് അഞ്ചിലെ പവന് 45,760 എന്നതായിരുന്നു, ഗ്രാമിന് 5,720 രൂപയും. ആഗോള വിപണിയില്‍ ഇടിവ് തുടര്‍ന്ന് 1,936 ഡോളറിലെത്തിയ സ്വര്ണവിലയാണ് ഇന്ന് 1,956 ഡോളറിലേക്ക് ഉയര്‍ന്നത്.
വെള്ളി വില
കഴിഞ്ഞ ദിവസങ്ങളില്‍ നേരിയ കുറവുണ്ടായിരുന്ന വെള്ളി വില ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഇന്നലെയും വിലയില്‍ വ്യത്യാസമുണ്ടായില്ല. സാധാരണ വെള്ളിക്ക് (silver rate) ഒരു ഗ്രാമിന് 80 രൂപയും ഹോള്‍മാര്‍ക്ക് വെള്ളിക്ക് 103 രൂപയുമാണ് ഇന്നത്തെ വില.