കേരളത്തില്‍ ഇന്ന് സ്വർണ വില (Gold rate in Kerala) കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ കുറഞ്ഞ് 5,520 രൂപയും പവന് 320 രൂപ കുറഞ്ഞ് 44,160 രൂപയുമാണ്. ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. പവന് 44,480 രൂപയും ഗ്രാമിന് 5,560 രൂപയുമായിരുന്നു ഇന്നലെ. ചൊവ്വാഴ്ച പവന് 240 രൂപ വര്‍ധിച്ചിരുന്നു.
ഇന്നലെ മാറ്റമില്ലാതിരുന്ന 18 കാരറ്റ് സ്വര്‍ണവിലയും ഇന്നു കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 4,580 രൂപയായി. കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന വില മെയ് അഞ്ചിലെ പവന് 45,760 എന്നതായിരുന്നു, ഗ്രാമിന് 5,720 രൂപയും.
വെള്ളിവില
കേരളത്തില്‍ നാലു ദിവസമായി വെള്ളിവില (Silver Rate)മാറ്റമില്ലാതെ തുടരുന്നു. സാധാരണ വെള്ളിക്ക് ഗ്രാമിന് 78 രൂപയും ഹോള്‍മാര്‍ക്ക് വെള്ളിക്ക് 103 രൂപയുമാണ് ഇന്നത്തെ വില.