സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. ഒരു ഗ്രാമിന് 10 രൂപ കൂടി 5,425 രൂപയായി. പവന് 80 രൂപ ഉയര്‍ന്ന് 43,400 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
18 കാരറ്റ് സ്വര്‍ണ വില ഇന്നലെയും ഇന്നുമായി 10 രൂപ വര്‍ധിച്ച് 4,488 രൂപയായി.
ലോകവിപണി
സ്വര്‍ണം ലോകവിപണിയില്‍ 1924 ഡോളറിലേക്കു താഴ്ന്നു.
വെള്ളി വില
വെള്ളി വില ഇന്നും മാറ്റമില്ലാതെ തുടരുന്നു. സാധാരണ വെള്ളി ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 77 രൂപയായി. ഹോള്‍മാര്‍ക്ക് വെള്ളി 103 രൂപയില്‍ തുടരുന്നു.