സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസം, ഇത് വിലക്കുറവിന്റെ ആറാം ദിവസം

മാറ്റമില്ലാതെ വെള്ളി വില

Update:2024-01-11 13:26 IST

Image : Canva

ഈ മാസത്തെ ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം. കേരളത്തില്‍ ഇക്കഴിഞ്ഞ ആറ് ദിവസമായി വിലക്കുറവാണ്. അഞ്ച് ദിവസത്തെ തുടര്‍ച്ചയായ വിലക്കുറവിന് ശേഷം ഇന്നലെ മാറാതെ നിന്ന സ്വര്‍ണ വില ഇന്ന് വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 46,080 രൂപയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,760 രൂപയുമായി.

ജനുവരി ഒന്നിന് പവന്‍ വില 47,000 ആയിരുന്നു. പിന്നീട് തുടര്‍ച്ചയായി 920 രൂപ വരെ താഴ്ന്നു. 

ഇന്ന് 18 കാരറ്റ് സ്വര്‍ണ വിലയിലും നേരിയ കുറവുണ്ട്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 4,775 രൂപയായി.

വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. ഗ്രാമിന് 78 രൂപ. 

രാജ്യാന്തര വില 

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം തുടര്‍ച്ചയായ ചാഞ്ചാട്ടത്തിലാണ്. ഔണ്‍സിന് ഇന്ന് 10 ഡോളര്‍ വരെ കൂടി. ഇന്നലെ 2,024 ഡോളറില്‍ വായ്പാരം അവസാനിപ്പിച്ച സ്വര്‍ണം നിലവില്‍ 2,034 ഡോളറിലാണ് വ്യാപാരം നടത്തുന്നത്.

Tags:    

Similar News