കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ വര്‍ധിച്ച് 45,400 രൂപയായി. തുടര്‍ച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്.
മെയ് 5 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ എത്തിയിരുന്നു സ്വര്‍ണവില, 45,760 രൂപയായിരുന്നു അന്ന്. . പത്ത് ദിവസത്തിന് ശേഷവും 45,000 ത്തിന് താഴെ എത്തിയിട്ടില്ല. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നു. ഇന്ന് വിപണി വില 5,675 രൂപയാണ്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5 രൂപ ഉയര്‍ന്ന് 4,705 രൂപയായി. വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു മാസമായി 80 നു മുകളില്‍ തുടര്‍ന്ന വെള്ളിയുടെ വില ശനിയാഴ്ച മൂന്ന് രൂപ കുറഞ്ഞ് 79 ലേക്കെത്തിയിരുന്നു. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയായി തുടരുന്നു.