ഓഹരി വിപണിയെ സമ്മർദത്തിലാക്കിയ ബജറ്റ് നിർദേശങ്ങൾ പിൻവലിക്കാൻ സർക്കാർ ആലോചന. ആദായ നികുതി സർചാർജിലുള്ള വർധന, ലോങ്ങ് ടേം ക്യാപിറ്റൽ ഗെയ്ൻസിന് (LTCG) മേലുള്ള നികുതി എന്നിവ പിൻവലിക്കുന്നത് കൂടാതെ ഡിവിഡന്റ് ഡിസ്ട്രിബൂഷൻ ടാക്സ് (DDT) നികുതിയിൽ ഇളവ് നൽകുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്.
ഗവണ്മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് 'ഇടി നൗ' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വാർത്ത പുറത്തുവന്നതോടെ ഓഹരിവിപണിയിൽ നേട്ടം ദൃശ്യമായി. സെൻസെക്സ് 636 പോയ്ന്റ് ഉയർന്ന് 37,327 ലെത്തി. നിഫ്റ്റി 176 പോയ്ന്റ് നേടി 11,032 ലാണ് ക്ലോസ് ചെയ്‌തത്.
ഓർഡിനൻസ് അല്ലെങ്കിൽ നോട്ടിഫിക്കേഷനിലൂടെ ആദായ നികുതി സർചാർജിലുള്ള വർധനവിൽ നിന്ന് ഫോറിൻ പോർട്ട് ഫോളിയോ നിക്ഷേപകരെ ഒഴിവാക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം അതിസമ്പന്നർക്കുള്ള സർചാർജ് ഒഴിവാക്കില്ല.
പ്രധാനമന്ത്രിയുടെ ഓഫീസിൽ ചേർന്ന ധനകാര്യ മന്ത്രാലയത്തിലെ ഉന്നതോദ്യാഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.