ഓഹരി സൂചികകള്‍ ചരിത്ര നേട്ടത്തില്‍

Update: 2019-09-20 11:39 GMT

ഓഹരിവിപണിയില്‍ ഇന്ന് സൂചികകള്‍ക്കു ചരിത്ര നേട്ടം. ഇന്ത്യന്‍ കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചുകൊണ്ടുള്ള കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ തിരിച്ചുകയറിയ വിപണി മുന്നേറ്റ വഴിയേ തന്നെ തുടര്‍ന്നും കുതിച്ചു. സെന്‍സെക്സും നിഫ്റ്റിയും ഏകദേശം 5 ശതമാനത്തിലധികം ഉയരത്തിലെത്തി.

സെന്‍സെക്സ് 1921.15 പോയിന്റ് ഉയര്‍ന്ന് 38,014.62 ല്‍ ക്ലോസ് ചെയ്തത് 5.32 നേട്ടത്തില്‍.ഇത്ര വലിയ ഒറ്റദിന നേട്ടം പത്തു വര്‍ഷത്തിനിടെ ആദ്യമായാണ് .നിഫ്റ്റി  11,274 ലെത്തി, 569 ഉയര്‍ച്ചയോടെ. 5.32 ശതമാനമാണ് നേട്ടം.നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം ഇതുവരെയുണ്ടാകാത്ത ഒറ്റദിന നേട്ടമാണിത്.ഗോവയില്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനു മുന്നോടിയായി ധനമന്ത്രിയുടെ പ്രഖ്യാപനം വന്നയുടന്‍ തന്നെ സെന്‍സെക്സ് 1500 പോയിന്റും നിഫ്റ്റി 345 പോയിന്റും കയറിയിരുന്നു.

Similar News