അഞ്ചു ദിവസം കൊണ്ട് നിക്ഷേപകര്‍ക്ക് നഷ്ടമായത് 20 ലക്ഷം കോടി രൂപ

സെന്‍സെക്‌സ് 6.23 ശതമാനവും നിഫ്റ്റി 6.33 ശതമാനവുമാണ് കഴിഞ്ഞ അഞ്ചുദിവസത്തിനിടെ ഇടിഞ്ഞത്

Update: 2022-01-25 10:18 GMT

Photo : Canva

ഓഹരി വിപണി തുടര്‍ച്ചയായ അഞ്ചു ദിവസം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 20 ലക്ഷം കോടിയിലേറെ രൂപ! ജനുവരി 17 മുതല്‍ 24 വരെയുള്ള തിയതികളില്‍ സെന്‍സെക്‌സ് 6.23 ശതമാനമാണ് ഇടിഞ്ഞത്. അഞ്ചു ദിവസം മുമ്പ് 61308.91 പോയ്ന്റ് ആയിരുന്നത് ഇന്നലെ 57491.51 പോയ്ന്റില്‍ ക്ലോസ് ചെയ്തപ്പോഴാണ് ഈ നഷ്ടം ഉണ്ടായത്.നിഫ്റ്റി ഇക്കാലയളവില്‍ 6.33 ശതമാനം ഇടിഞ്ഞു.

ബിഎസ്ഇ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം ജനുവരി 17 ന് 280.02 ലക്ഷം കോടിയായിരുന്നുവെങ്കില്‍ ജനുവരി 24 ന് 260.50 ലക്ഷം കോടിയായി കുറഞ്ഞു. 19.52 ലക്ഷം കോടിയുടെ കുറവ്.
ദുര്‍ബലമായ ആഗോള വിപണിയും വന്‍കിട വിദേശ നിക്ഷേപകര്‍ ഓഹരി വിറ്റൊഴിഞ്ഞതുമെല്ലാമാണ് വിപണിക്ക് തിരിച്ചടിയായത്.


Tags:    

Similar News