സി.സി.ഡി ഓഹരി; നിര്‍ദ്ദേശം വന്നു, തുടര്‍ നീക്കമുണ്ടായില്ല- ഐടിസി

Update: 2019-08-21 12:24 GMT

കഫെ കോഫി ഡേ (സി.സി.ഡി) ഓഹരികള്‍ വാങ്ങണമെന്ന നിര്‍ദ്ദേശവുമായി ഒരു ഇടനിലക്കാരന്‍ തങ്ങളെ സമീപിച്ചിരുന്നെങ്കിലും ഇത് സംബന്ധിച്ച് തുടര്‍ നീക്കമുണ്ടായില്ലെന്ന് ഐടിസി വ്യക്തമാക്കി. യു.എസ് ശീതളപാനീയ കമ്പനിയായ കൊക്കക്കോള സിസിഡി ഓഹരികള്‍ വാങ്ങാന്‍ ശ്രമം തുടരുന്നതിനിടെയാണ് ഐടിസി യുടെ വിശദീകരണം വന്നത്.

വിപണിയിലെ ഇടപാടുകാരില്‍ നിന്ന് ഐടിസിക്ക് നിരന്തരമായ അന്വേഷണങ്ങള്‍ ലഭിക്കാറുണ്ട്. അവ ഉചിതമായി വിലയിരുത്തപ്പെടുന്നു. സി.സി.ഡി ഓഹരികള്‍ സംബന്ധിച്ച് അത്തരമൊരു അന്വേഷണം ലഭിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ പുരോഗതി ഉണ്ടായിട്ടില്ല- ഐടിസി പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, കൊക്കക്കോളയുടെ നീക്കത്തിന്റെ ഗതിയറിഞ്ഞശേഷം ഐടിസിയുടെ ചര്‍ച്ചകള്‍ പുരോഗമിക്കാന്‍ സാധ്യതയുണ്ടെന്ന് സംഭവവികാസങ്ങള്‍ നിരീക്ഷിക്കുന്നവര്‍ അറിയിച്ചു. എഫ്എംസിജി മേഖലയിലുടനീളം മാന്ദ്യം അനുഭവപ്പെടുന്നതിനാലാണ് സിഗരറ്റ് മുതല്‍ സോപ്പ് വരെ നിര്‍മ്മിച്ചു വിതരണം നടത്തുന്ന ഐടിസി ഇക്കാര്യത്തില്‍ മെല്ലെപ്പോക്കു നടത്തുന്നതെന്നും ഇവര്‍ പറയുന്നു.

Similar News