റിലയന്‍സും ബാങ്ക് ഓഹരികളും ഉയര്‍ന്നു, വിപണി നേട്ടത്തില്‍

Update: 2020-07-01 11:57 GMT

ബാങ്ക് ഓഹരികളും റിലയന്‍സ് ഇന്‍ഡസ്ട്രീസും നിലമെച്ചപ്പെടുത്തിയപ്പോള്‍ അതിന്റെ പിന്‍ബലത്തില്‍ ഓഹരി വിപണി ഇന്ന് ഉയര്‍ന്നു. സെന്‍സെക്‌സ് 499 പോയ്ന്റ് അഥവാ 1.43 ശതമാനം ഉയര്‍ന്ന് 35,414.45 ല്‍ ക്ലോസ് ചെയ്തു. ആക്‌സിസ് ബാങ്ക് ഓഹരി വില ഇന്ന് ആറര ശതമാനം ഉയര്‍ന്നു.

നിഫ്റ്റി 128 പോയ്ന്റ് അഥവാ 1.24 ശതമാനം ഉയര്‍ന്ന് 10,430ല്‍ ക്ലോസ് ചെയ്തു.

സെക്ടറുകള്‍ എടുത്താല്‍, പൊതുമേഖലാ ബാങ്ക് ഓഹരികളാണ് ഇന്ന് ഏറ്റവും ഉയര്‍ന്നത്. നിഫറ്റി ബാങ്ക് സൂചിക ഏതാണ്ട് മൂന്ന് ശതമാനത്തോളം ഉയര്‍ന്നു.

അമേരിക്കയില്‍ കോറോണ കേസുകള്‍ വര്‍ധിയ്ക്കുന്നത് ആഗോള വിപണികളെ ഉലയ്ക്കുന്നുണ്ട്.

കേരള കമ്പനികളുടെ പ്രകടനം

ഇന്ന് 13 കേരള കമ്പനികളുടെ വിലകള്‍ താഴേയ്ക്ക് പോയി. വിപണിയില്‍ ബാങ്കിംഗ് ഓഹരികള്‍ ഇന്ന് മുന്നോട്ട് പോയ ദിവസമായിരുന്നുവെങ്കിലും കേരള ബാങ്കുകളില്‍ നിലമെച്ചപ്പെടുത്തിയത് സിഎസ്ബി ബാങ്കും ഫെഡറല്‍ ബാങ്കും മാത്രമാണ്.

നേതൃനിരയില്‍ കൂട്ട രാജി നടക്കുന്ന ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വില ഇന്ന് താഴേയ്ക്ക് പോയി. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില ഇന്ന് മൂന്ന് ശതമാനത്തിലേറെ താഴ്ന്നു.

എന്‍ബിഎഫ്‌സികളുടെ വിലകള്‍ ഇന്ന് ഉയര്‍ന്നു. മണപ്പുറം ഓഹരി വില അഞ്ച് ശതമാനത്തോളമാണ് കൂടിയത്.

തുടര്‍ച്ചയായി നിലമെച്ചപ്പെടുത്തിയിരുന്ന ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വിലയും ഇന്ന് താഴ്ന്നു. ഒരു ശതമാനത്തോളം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News