ഒരു ശതമാനത്തോളം ഉയര്‍ന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍

Update: 2020-11-03 12:21 GMT

ഒരു ശതമാനത്തിലേറെ നേട്ടത്തോടെ ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് ക്ലോസ് ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ വരുന്നതിന് മുമ്പേ രാജ്യാന്തര വിപണിയിലുണ്ടായ ഉണര്‍വിന്റെ പ്രതിഫലനം രാജ്യത്തെ സൂചികയിലുമുണ്ടായി. സെന്‍സെക്‌സ് 504 പോയ്ന്റ് അഥവാ 1.2 ശതമാനം ഉയര്‍ന്നപ്പോള്‍ നിഫ്റ്റി 144 പോയ്ന്റ് അഥവാ 1.24 ശതമാനത്തോളം ഉയര്‍ച്ച രേഖപ്പെടുത്തി. സെന്‍സെക്‌സ് 40,261ലും നിഫ്റ്റി 11,800ലും ക്ലോസ് ചെയ്തു.

നിഫ്റ്റി റിയല്‍റ്റി, നിഫ്റ്റി മീഡിയ സൂചികകള്‍ ഒഴികെ മറ്റെല്ലാ സെക്ടറുകളും ഇന്ന് ഗ്രീന്‍സോണിലായിരുന്നു. നിഫ്റ്റി ബാങ്ക് സൂചിക മൂന്ന് ശതമാനത്തിലേറെ ഉയര്‍ന്നു. നിഫ്റ്റി മെറ്റല്‍ രണ്ടുശതമാനം വര്‍ധന രേഖപ്പെടുത്തി.

ബിഎസ്ഇ മിഡ്കാപ് സൂചിക 0.42 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ സ്‌മോള്‍കാപ് സൂചിക 0.35 ശതമാനമാണ് ഉയര്‍ച്ച രേഖപ്പെടുത്തിയത്.

കേരള കമ്പനികളുടെ പ്രകടനം

ഒമ്പതു കേരള കമ്പനികള്‍ ഇന്ന് നിലമെച്ചപ്പെടുത്തിയില്ല. ഓഹരി വിപണിയില്‍ ഫിനാന്‍ഷ്യല്‍ ഓഹരികള്‍ ഇന്ന് പൊതുവേ മികച്ച പ്രകടനമായിരുന്നു. കേരള ബാങ്കുകളുടെ ഓഹരികളില്‍ ധനലക്ഷ്മി ബാങ്ക് ഓഹരി വില 1.17 ശതമാനം ഉയര്‍ന്നു. ഫെഡറല്‍ ബാങ്ക് ഓഹരി വില 3.48 ശതമാനമാണ് വര്‍ധിച്ചത്. അതേസമയം സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില 0.31 ശതമാനവും സിഎസ്ബി ബാങ്ക് ഓഹരി വില 1.38 ശതമാനവും ഇടിവ് രേഖപ്പെടുത്തി. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരി വില 0.25 ശതമാനം ഉയര്‍ന്നു.

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില 3.81 ശതമാനം താഴ്ന്നപ്പോള്‍ മണപ്പുറം ഓഹരി വില 0.03 ശതമാനവും മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് ഓഹരി വില 0.80 ശതമാനവും വര്‍ധിച്ചു.

വിക്ടറി പേപ്പര്‍ ഓഹരി വില ഇന്ന് അഞ്ചു ശതമാനത്തോളം വര്‍ധിച്ചു. വി ഗാര്‍ഡിന്റെയും വണ്ടര്‍ലയുടെയും ഓഹരി വിലകളില്‍ ഒരു ശതമാനത്തിലേറെ വര്‍ധനയുണ്ടായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News