ബ്ലു ചിപ്പുകളില്‍ വില്‍പ്പന സമ്മര്‍ദ്ദം, നേട്ടം നിലനിര്‍ത്താനാകാതെ വിപണി

Update: 2020-09-14 12:28 GMT

വ്യാപാരത്തിനിടെയുണ്ടായ നേട്ടം വ്യാപാര അന്ത്യത്തോടെ കളഞ്ഞുകുളിച്ച് വിപണി. ബ്ലു ചിപ് കമ്പനികളിലെ വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സൂചികകള്‍ നേട്ടം നിലനിര്‍ത്താനാകാതെ താഴേയ്ക്ക് പോയത്. അതേസമയം മള്‍ട്ടി കാപ് ഫണ്ടുകളുടെ അലോക്കേഷനില്‍ സെബി വരുത്തിയ മാറ്റങ്ങളെ തുടര്‍ന്ന് സ്‌മോള്‍, മിഡ് കാപ് സൂചികകളില്‍ നേട്ടമുണ്ടായി.

സെന്‍സെക്‌സ് 98 പോയ്ന്റ്, 0.25 ശതമാനം ഇടിഞ്ഞ് 38,757 ല്‍ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 39,230.16ല്‍ എത്തിയിരുന്നു.

നിഫ്റ്റി 24 പോയ്ന്റ് , 0.21 ശതമാനം താഴ്ന്ന് 11,440ല്‍ ക്ലോസ് ചെയ്തു.

അതേസമയം മിഡ്കാപ് സൂചികയില്‍ 1.56 ശതമാനം വര്‍ധനയും സ്‌മോള്‍ കാപ് സൂചികയില്‍ നാല് ശതമാനം ഉയര്‍ച്ചയും രേഖപ്പെടുത്തി.

നിഫ്റ്റി ഐറ്റി സൂചികയും നേട്ടം തുടരുകയാണ്.

കോവിഡ് വാക്‌സിന്റെ പരീക്ഷണം പുനരാരംഭിച്ചുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ആഗോള വിപണികളില്‍ ഓഹരി വിലകള്‍ ഉയര്‍ന്നു. എണ്ണ വില ഇന്ന് താഴ്ചയാണ് രേഖപ്പെടുത്തിയത്.

കേരള കമ്പനികളുടെ പ്രകടനം

ഇന്ന് ഭൂരിഭാഗം കേരള കമ്പനികളും നേട്ടമുണ്ടാക്കി. 20 ഓഹരികള്‍ നേട്ടത്തില്‍ അവസാനിച്ചപ്പോള്‍ അഞ്ചു ഓഹരികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനാകാതെ പോയത്. രണ്ടു ഓഹരികളുടെ വിലയില്‍ മാറ്റമൊന്നും ഉണ്ടായതുമില്ല.

നേട്ടമുണ്ടാക്കിയ കമ്പനികളില്‍ അപ്പോളോ ടയേഴ്‌സ് ആണ് മുന്നില്‍. എട്ടു ശതമാനം ഉയര്‍ച്ചയോടെ ഓഹരി വില 125.55 രൂപയിലെത്തി. 9.30 രൂപയുടെ വര്‍ധന. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ ഓഹരി വില 9.45 രൂപ ഉയര്‍ന്ന് (7.73 ശതമാനം) 131.65 രൂപയിലും മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസിന്റേത് 26.20 രൂപ ഉയര്‍ന്ന് (6.46 ശതമാനം) 431.95 രൂപയിലും വി ഗാര്‍ഡിന്റേത് 10.70 രൂപ ഉയര്‍ന്ന് (6.36 ശതമാനം) 178.85 രൂപയിലും എത്തി.
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (4.99 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.88 ശതമാനം), ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (4.64 ശതമാനം, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (3.28 ശതമാനം), ഫെഡറല്‍ ബാങ്ക് (2.99 ശതമാനം), എവിറ്റി (2.89 ശതമാനം), കിറ്റെക്‌സ് (2.71 ശതമാനം), കേരള ആയുര്‍വേദ (1.85 ശതമാനം), കെഎസ്ഇ (1.83 ശതമാനം), സിഎസ്ബി ബാങ്ക് (1.24 ശതമാനം), നിറ്റ ജലാറ്റിന്‍ (1.00 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (0.89 ശതമാനം), മണപ്പുറം ഫിനാന്‍സ് (0.89 ശതമാനം), എഫ്എസിടി (0.87 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (0.53 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (0.13 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍.

വിപണിയില്‍ തിരിച്ചടി നേരിട്ട ഓഹരികളില്‍ നേരിയ ഇടിവാണെങ്കിലും വണ്ടര്‍ലാ ഹോളിഡേയ്‌സ് മുന്നില്‍ നില്‍ക്കുന്നു. 2.90 രൂപ താഴ്ന്ന് (1.68 ശതമാനം) 170.15 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

ഹാരിസണ്‍സ് മലയാളം (1.14 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (1.10 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (0.36 ശതമാനം), ധനലക്ഷ്മി ബാങ്ക് (0.08 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കാനാകാതെ പോയ മറ്റു കേരള കമ്പനികള്‍. അതേസമയം ഇന്‍ഡിട്രേഡ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ ഓഹരി വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല.

  • അപ്പോളോ ടയേഴ്‌സ് 125.55
  • ആസ്റ്റര്‍ ഡി എം 131.65
  • എവിറ്റി 46.25
  • കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 125.00
  • കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 338.25
  • സിഎസ്ബി ബാങ്ക് 228.90
  • ധനലക്ഷ്മി ബാങ്ക് 13.24
  • ഈസ്റ്റേണ്‍ ട്രെഡ്‌സ് 43.95
  • എഫ്എസിടി 46.45
  • ഫെഡറല്‍ ബാങ്ക് 53.35
  • ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 38.05
  • ഹാരിസണ്‍സ് മലയാളം 95.15
  • ഇന്‍ഡിട്രേഡ് (ജെആര്‍ജി) 26.00
  • കേരള ആയുര്‍വേദ 55.15
  • കിറ്റെക്‌സ് 106.30
  • കെഎസ്ഇ 1720.00
  • മണപ്പുറം ഫിനാന്‍സ് 158.65
  • മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 431.95
  • മുത്തൂറ്റ് ഫിനാന്‍സ് 1124.75
  • നിറ്റ ജലാറ്റിന്‍ 161.65
  • പാറ്റ്‌സ്പിന്‍ ഇന്ത്യ 5.59
  • റബ്ഫില ഇന്റര്‍നാഷണല്‍ 40.00
  • സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.17
  • വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.90
  • വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 98.85
  • വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 178.85
  • വണ്ടര്‍ലാ ഹോളിഡേയ്‌സ് 170.15

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News