ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം: കേരള കമ്പനികളുടെ ഓഹരികളില്‍ പകുതിയലധികവും ഇടിവ് രേഖപ്പെടുത്തി

Update: 2020-04-20 13:30 GMT

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് സമ്മിശ്രപ്രതികരണമായിരുന്നു ദൃശ്യമായത്.  വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ച്ച കാണിച്ചെങ്കിലും പിന്നീട് ചാഞ്ചാട്ടത്തിലായിരുന്നു. സെന്‍സെക്‌സ് 59.28 പോയ്ന്റിന്റെ നേരിയ നേട്ടത്തോടെ 31648 ലും നിഫ്റ്റി 4.90 പോയ്ന്റ് നഷ്ടത്തോടെ 9261.85 ലുമാണ് ക്ലോസ് ചെയ്തത്.

സെക്ടറുകള്‍ പരിശോധിച്ചാല്‍ നിഫ്റ്റി ബാങ്ക് സൂചിക 0.77 ശതമാനത്തിന്റെ ഇടിവുണ്ടാക്കി. നിഫ്റ്റി ഐടി സൂചികയില്‍ 1.57 ശതമാനത്തിന്റെ ഉയര്‍ച്ചയുണ്ടായി. നിഫ്റ്റി ഓട്ടോ സൂചികകളും താഴ്ചിലായിരുന്നു.

കേരള കമ്പനികളുടെ ഓഹരികളിലേക്കു വന്നാല്‍ പകുതിയലധികം കമ്പനികളും ഇന്ന് നഷ്ടം രേഖപ്പെടുത്തിയതായി കാണാം.

കെഎസ്ഇ 35.40 രൂപയും കൊച്ചിന്‍ മിനറല്‍സ് 4.35 രൂപയും  ഹാരിസണ്‍സ് മലയാളം 2.45 രൂപയും ഇടിഞ്ഞു.
അതേ സമയം ഈസ്റ്റേണ്‍ ട്രെഡ്‌സ് 18.45 രൂപയും കേരള ആയുര്‍വേദ 7.25 രൂപയും, വി-ഗാര്‍ഡ് 8.7 രൂപയും വര്‍ധിച്ചു.

കേരളത്തിലെ ബാങ്കിംഗ് ഓഹരി വിലകളില്‍ ഇന്ന് നേരിയ വര്‍ധനയുണ്ടായിട്ടുണ്ട്. സിഎസ് ബി ബാങ്ക് 2.9 രൂപയും ധനലക്ഷ്മി ബാങ്ക് 0.88 രൂപയും ഫെഡറല്‍ ബാങ്ക് 0.10 രൂപയും എസ്‌ഐബി 0.19 രൂപയും വര്‍ധിച്ചു.

എന്‍ബിഎഫ്‌സികളും ഇന്ന് ഉയര്‍ച്ച കാഴ്ച വച്ചു. ടൂ വീലര്‍ വായ്പകൡ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ വിലയില്‍ ഇന്ന് 27.80 രൂപയുടെ ഉയര്‍ച്ചയുണ്ടായി. മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരി വിലയില്‍ 26.90 രൂപയാണ് വര്‍ധിച്ചത്. മണപ്പുറത്തിന്റ ഓഹരി വിലയില്‍ 1.50 യുടെ വര്‍ധനയുണ്ടായി.

ഏവിറ്റി, കൊച്ചിന്‍ ഷിപ് യാര്‍ഡ്, വെര്‍ട്ടെക്‌സ് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News