കേരള കമ്പനി ഓഹരി വില, ഏപ്രില്‍ 24 ; ആറെണ്ണമൊഴികെ എല്ലാം നഷ്ടത്തില്‍

Update: 2020-04-24 12:59 GMT

ഈ ആഴ്ചയിലെ അവസാന വ്യാപാര ദിനമായ ഇന്ന് ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 535.86 പോയ്ന്റ് നഷ്ടത്തോടെ 31,327.22 ലും നിഫ്റ്റി 159.50 ഇടിഞ്ഞ് 9154 ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എനര്‍ജി, ഹെല്‍ത്ത് കെയര്‍, കാപിറ്റല്‍ ഗുഡ്‌സ് എന്നിവ ഒഴികെയുള്ള എല്ലാ ബിഎസ്ഇ സൂചികകളും ഇന്ന് നഷ്ടത്തിലായിരുന്നു.

കേരള കമ്പനികളില്‍ ആറെണ്ണം ഒഴികെ ബാക്കിയെല്ലാ ഓഹരികളും വെള്ളിയാഴ്ച നഷ്ടം രേഖപ്പെടുത്തി. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, എഫ്എസിടി, ഇന്‍ഡിട്രേഡ്, കെഎസ് ഇ, വിക്ടറി പേപ്പര്‍ എന്നിവയുടെ വിലയില്‍ ചെറിയ വര്‍ധനയുണ്ടായി. അതേ സമയം പാറ്റ്‌സ്പിന്‍ ഇന്ത്യ ഇന്നലത്തെ വില നിലനിര്‍ത്തി.

അപ്പോളോയുടെ ഓഹരി വില 3.2 രൂപയും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് വില 3.05 രൂപയും കേരള ആയുര്‍വേദ 3.85 രൂപയും വി ഗാര്‍ഡ് 5.15 രൂപയും വണ്ടര്‍ലാ 4.9 രൂപയും ഇടിഞ്ഞു. കേരളത്തില്‍ നിന്നുള്ള എന്‍ബിഎഫ്‌സികളും നഷ്ടത്തിലായിരുന്നു. തുടര്‍ച്ചയായ മൂന്നു ദിവസം നേട്ടം രേഖപ്പെടുത്തിയ മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ ഇന്ന് 2.4 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസിന്റെ ഓഹരി വില 14.5 രൂപ ഇടിഞ്ഞ് 281.50 രൂപയിലെത്തി. മണപ്പുറത്തിന്റെ ഓഹരി വില 3.4 രൂപ കുറഞ്ഞ് 107.20 രൂപയായി.

സിഎസ്ബി ബാങ്ക് ഓഹരി വില 6.55 രൂപ ഇടിഞ്ഞ് 110 രൂപയും ധനലക്ഷ്മി ബാങ്കിന്റേത് 0.2 രൂപ ഇടിഞ്ഞ് 10.05 രൂപയുമായി. ഫെഡറല്‍ ബാങ്കിന്റെ ഓഹരി വിലയില്‍ ഇടിവ് 1.85 രൂപ. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി 0.24 രൂപയുടെ നേരിയ ഇടിവാണ് ഉണ്ടാക്കിയത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News