തുടര്‍ച്ചയായി രണ്ടാം ദിനവും വിപണിയില്‍ ഇടിവ്

Update: 2020-07-30 12:53 GMT

ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും വിപണിയില്‍ ഇടിവ്. ആഗോളവിപണിയുടെ ചുവടുപിടിച്ച് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും വില്‍പ്പന സമ്മര്‍ദ്ദമുണ്ടായതോടെ വ്യാഴാഴ്ച സൂചികകള്‍ നഷ്ടത്തിലേക്ക് നീങ്ങുകയായിരുന്നു.
സെന്‍സെക്‌സ് 335.06 പോയ്ന്റ് ഇടിഞ്ഞ് 37736.07 ലും നിഫ്റ്റി 100.70 പോയ്ന്റ് താഴ്ന്ന് 11,102.15 ലുമാണ് ക്ലോസ് ചെയ്തത്.
എച്ച് ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐബാങ്ക്്, ആക്‌സിസ് ബാങ്ക് തുടങ്ങിയ വായ്പാദാതാക്കളാണ് ഇന്ന് പ്രധാനമായും വിപണിയെ പിന്നോട്ട് വലിച്ചത്.
സെന്‍സെക്‌സിലെ 30 ഓഹരികളില്‍ ഏഴെണ്ണമാണ് ഇന്ന് ഗ്രീന്‍സോണില്‍ നിലനിന്നത്.
വിപണിയില്‍ ലാഭമെടുപ്പ് തുടരുന്നതില്‍ അതിശയപ്പെടേണ്ടതില്ലെന്നും മുന്നോട്ടും തിരുത്തലിനുള്ള സാധ്യതകള്‍ കാണുന്നുണ്ടെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.
മൂന്നാം ഘട്ട അണ്‍ലോക്ക് മാനദണ്ഡങ്ങള്‍ വിപണിയെ ഉത്തേജിപ്പിച്ചില്ല, പകരം പാദഫലങ്ങള്‍ക്കാണ് വിപണി മുന്‍ഗണന നല്‍കിയിത്.
ഒരു ദിവസം ഉയര്‍ന്നാല്‍ അടുത്ത ദിവസം ഇടിയുന്ന പാറ്റേണ്‍ തുടര്‍ന്നു വന്ന വിപണി പക്ഷേ തുടര്‍ച്ചയായ രണ്ടു സെഷനുകളായി അതില്‍ നിന്ന് പുറത്തു കടന്നിരിക്കുന്നു. ഹ്രസ്വകാലത്തില്‍ താഴത്തേക്ക് നീങ്ങുന്ന പ്രതിഭാസത്തിലേക്കാണോ വിപണി നീങ്ങുന്നതെന്നാണ് വിപണി വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.
ഫാര്‍മ, ഐടി ഒഴികെയുള്ള സെകറല്‍ സൂചികകളെല്ലാം ഇന്ന് നഷ്ടത്തിലായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം

ഒരു ഡസന്‍ കമ്പനികള്‍ മാത്രമാണ് ഇന്ന് ഗ്രീന്‍ സോണില്‍ നിലനിന്നത്. 10 ശതമാനം നേട്ടവുമായി നിറ്റാ ജെലാറ്റിനാണ് മുന്നില്‍. ബാങ്ക് ധനകാര്യ ഓഹരികളില്‍ ഭൂരിഭാഗവും നഷ്ടത്തിലായിരുന്നു. ബാങ്കുകളില്‍ ധനലക്ഷ്മി ബാങ്ക് നേരിയ നേട്ടത്തോടെ ഗ്രീന്‍ സോണില്‍ നിലയുറപ്പിച്ചപ്പോള്‍ മറ്റെല്ലാം നഷ്ടത്തിലായിരുന്നു. എന്‍ബിഎഫ്‌സികള്‍ എല്ലാം തന്നെ നഷ്ടത്തിലായിരുന്നു. ഒമ്പതു ശതമാനം നഷ്ടമുണ്ടാക്കിയ മണപ്പുറം ഫിനാന്‍സാണ് മുന്നില്‍. ജിയോജിത് നേട്ടമുണ്ടാക്കിയപ്പോള്‍ ജെആര്‍ജി ഓഹരി വില ഇടിഞ്ഞു.
ആസ്റ്റര്‍ ഡിഎം, എഫ്എസിടി, കേരള ആയുര്‍വേദ, കെഎസ്ഇ, പാറ്റ്‌സ്പിന്‍, റബ്ഫില, വെര്‍ട്ടെക്‌സ്, വിക്ടറി പേപ്പര്‍ എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News