കനത്ത വില്‍പ്പന സമ്മര്‍ദ്ദം, ഓഹരി വിപണിയില്‍ കുത്തനെ ഇടിവ്

Update: 2020-08-31 13:44 GMT

നിക്ഷേപകര്‍ ആശങ്കയിലായതോടെ വിപണിയില്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദം. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് സേന തല്‍സ്ഥിതി തുടരാനാകാത്ത സ്ഥിതിയുണ്ടാക്കുന്നുവെന്ന സര്‍ക്കാരിന്റെ പ്രസ്താവനയും ജിഡിപി വളര്‍ച്ചാ നിരക്ക് സംബന്ധിച്ച ആശങ്കയും സെബിയുടെ പുതിയ മാര്‍ജിന്‍ മാനദണ്ഡങ്ങളുമാണ് വിപണിയെ ഇന്ന് പിന്നോട്ട് വലിച്ച ഘടകങ്ങളില്‍ ചിലത്. സെന്‍സെക്‌സ് ഇന്ന് 839 പോയ്ന്റ് അഥവാ 2.13 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. നിഫ്റ്റിയും 2.23 ശതമാനം, 260 പോയ്ന്റ് ഇടിഞ്ഞു. സെന്‍സെക്‌സ് 38,628 ലും നിഫ്റ്റി 11,387.50 ലും ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് സൂചികകയില്‍ ഉള്‍പ്പെടുന്ന 30 കമ്പനികളില്‍ 28 എണ്ണത്തിന്റെ ഓഹരി വിലയും ഇന്ന് താഴ്ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസും ഐസിഐസിഐ ബാങ്കും എച്ച് ഡി എഫ് സിയുമെല്ലാം ഇന്ന് വില്‍പ്പന സമ്മര്‍ദ്ദത്തിലായിരുന്നു. എന്‍ എസ് ഇയിലെ ഏതാണ്ടെല്ലാ സെക്ടറുകളും ഇന്ന് റെഡ് സോണിലായിരുന്നു. നിഫ്റ്റി ബാങ്ക് സൂചിക 750 പോയ്ന്റ് , അഥവാ മൂന്ന് ശതമാനം ഇടിഞ്ഞു. നിക്ഷേപകര്‍ ലാഭമെടുത്ത് മാറാന്‍ താല്‍പ്പര്യം കാണിച്ചതോടെ ഫിനാന്‍ഷ്യല്‍ സെക്ടര്‍ ഓഹരികളില്‍ തിരുത്തല്‍ പ്രകടമായ ദിവസമാണിന്ന്.

ബിഎസ്ഇ സ്‌മോള്‍ കാപ് സൂചിക ഇന്ന് നാല് ശതമാനത്തിലേറെയാണ് ഇടിവ് രേഖപ്പെടുത്തിയത്. മിഡ് കാപ് സൂചിക 3.8 ശതമാനവും ഇടിഞ്ഞു. വിപണിയില്‍ റീറ്റെയ്ല്‍ നിക്ഷേപകരുടെ സാന്നിധ്യം ശക്തമായപ്പോള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായിട്ടും ലാഭമില്ലാതിരുന്ന കമ്പനികളുടെ ഓഹരികള്‍ വരെ അടുത്തിടെ വില വര്‍ധന രേഖപ്പെടുത്തിയിരുന്നു. സ്മാര്‍ട്ടായ നിക്ഷേപകര്‍ ഇപ്പോള്‍ സ്‌മോള്‍, മിഡ് കാപ് സെക്ടറുകളിലെ ഓഹരികളില്‍ ലാഭമെടുത്ത് പിന്‍മാറാന്‍ തുടങ്ങിയിട്ടുണ്ട്. അതിന്റെ സൂചനയാണ് ഇന്ന് ഈ സെക്ടറുകളിലുണ്ടായിരിക്കുന്ന കുത്തനെ ഇടിവ്.

എന്നാല്‍ ഇന്ന് ആഗോള വിപണികളില്‍ മുന്നേറ്റം പ്രകടമായിരുന്നു. കേന്ദ്ര ബാങ്കുകള്‍ കൊണ്ടുവരുന്ന നയങ്ങളും ചൈനീസ് സര്‍വീസ് സെക്ടറിലെ പോസിറ്റീവ് ചലനവുമാണ് ആഗോള വിപണിയെ സ്വാധീനിച്ചത്.

എണ്ണ സപ്ലെയില്‍ 30 ശതമാനം കുറവ് വരുത്തുമെന്ന അബുദാബിയുടെ പ്രഖ്യാപനവും ചൈനയില്‍ നിന്ന് പുറത്തുവരുന്ന നല്ല വാര്‍ത്തകളും എണ്ണ വില ഉയര്‍ത്തി.

കേരള കമ്പനികളുടെ പ്രകടനം

ഇന്ന് വെറും രണ്ട് കമ്പനികള്‍ മാത്രമാണ് വില ഇടിയാതെ പിടിച്ചു നിന്നത്. മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസും വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സും. ബാക്കിയെല്ലാ കേരള കമ്പനി ഓഹരികളുടെ വിലകളും ഇന്ന് കുത്തനെ ഇടിഞ്ഞു.

  • അപ്പോളോ ടയേഴ്‌സ് 123 -7.93%
  • ആസ്റ്റര്‍ ഡി എം 130.30 -8.37%
  • എവിറ്റി 43.50 -6.85%
  • കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 127.70 -4.88%
  • കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 334.10 -5.87
  • സിഎസ്ബി ബാങ്ക് 214.40 -8.47%
  • ധനലക്ഷ്മി ബാങ്ക് 13.99 -7.04%
  • ഈസ്‌റ്റേണ്‍ ട്രെഡ്‌സ് 33.20 -4.87%
  • എഫ്എസിടി 46.95 -3.40%
  • ഫെഡറല്‍ ബാങ്ക് 55.30 -8.52%
  • ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 38.40 -4.60%
  • ഹാരിസണ്‍സ് മലയാളം 96.55 -5.67%
  • ഇന്‍ഡിട്രേഡ് (ജെആര്‍ജി) 26.50 -2.03%
  • കേരള ആയുര്‍വേദ 62.05 -2.74%
  • കിറ്റെക്‌സ് 106.80 -6.19%
  • കെഎസ്ഇ 1659.65 -5%
  • മണപ്പുറം ഫിനാന്‍സ് 148.15 -5.43%
  • മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 469 +3.14%
  • മുത്തൂറ്റ് ഫിനാന്‍സ് 1147.75 -5.05%
  • നിറ്റ ജലാറ്റിന്‍ 159 -5.02%
  • പാറ്റ്‌സ്പിന്‍ ഇന്ത്യ 6.47 -4.99%
  • റബ്ഫില ഇന്റര്‍നാഷണല്‍ 41.25 -4.73%
  • സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.27 -4.47%
  • വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.99
  • വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 94.95 +4.92%
  • വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 167 -4.71%

വണ്ടര്‍ലാ ഹോളിഡേയ്‌സ് 171 -6.96%

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News