ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേരിയ നേട്ടത്തോടെ സൂചികകള്‍

കേരള ഓഹരികളില്‍ ഭൂരിഭാഗത്തിനും ഇന്ന് നേട്ടമുണ്ടാക്കാനായി

Update:2021-04-16 17:10 IST

ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേരിയ നേട്ടത്തോടെ സൂചികകള്‍. ഫിനാന്‍ഷ്യല്‍ ഓഹരികള്‍ ഒഴികെ ബാക്കിയെല്ലാ മേഖലകളും നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 28.35 പോയ്ന്റ് ഉയര്‍ന്ന് 48,832 പോയ്ന്റിലും നിഫ്റ്റി 36.40 പോയ്ന്റ് ഉയര്‍ന്ന് 14617.90 പോയ്ന്റിലും ക്ലോസ് ചെയ്തു. 1617 ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 1230 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 152 ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുന്നു.

വിപ്രോ, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, സിപ്ല, ഏഷ്യന്‍ പെയ്ന്റ്‌സ്, അള്‍ട്രാടെക് സിമന്റ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോ, ടാറ്റ സ്റ്റീല്‍ തുടങ്ങിയവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകള്‍ ഒരു ശതമാനം നേട്ടമാണ് ഇന്ന് രേഖപ്പെടുത്തിയത്.
കേരള കമ്പനികളുടെ പ്രകടനം
കേരള ഓഹരികളില്‍ ഭൂരിഭാഗത്തിനും ഇന്ന് നേട്ടമുണ്ടാക്കാനായി. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ (3.77 ശതമാനം), കേരള ആയുര്‍വേദ (3.10 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (2.11 ശതമാനം), കിറ്റെക്‌സ് (1.85 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് ( 1.84 ശതമാനം), എഫ്എസിടി (1.30 ശതമാനം), മണപ്പുറം ഫിനാന്‍സ് ( 1.13 ശതമാനം) തുടങ്ങി 16 ഓഹരികള്‍ക്കാണ് നേട്ടമുണ്ടാക്കാനായത്.
അതേസമയം ഇന്‍ഡിട്രേഡ്, കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, നിറ്റ ജലാറ്റിന്‍, ഹാരിസണ്‍സ് മലയാളം, എവിറ്റി, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് തുടങ്ങി പത്ത് കേരള ഓഹരികളുടെ വിലയിടിഞ്ഞപ്പോള്‍ ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് എന്നിവയുടെ ഓഹരി വില മാറ്റമില്ലാതെ തുടരുന്നു.



 



Tags:    

Similar News