പുതുവര്‍ഷത്തില്‍ വിപണിക്കു താഴ്ച, വാഹന കമ്പനികള്‍ക്ക് നഷ്ടത്തുടക്കം, ബാങ്ക് നിഫ്റ്റി തുടക്കം മുതല്‍ താഴ്ചയില്‍
ഓട്ടോ, റിയല്‍റ്റി, മെറ്റല്‍, ധനകാര്യ, ഫാര്‍മ ഓഹരികള്‍ താഴ്ചയിലാണ്
വിപണി ചെറിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ ശേഷം ചാഞ്ചാട്ടത്തിലായി. പിന്നീടു താഴോട്ടു നീങ്ങി. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ നിഫ്റ്റി 23,600 നും സെന്‍സെക്‌സ് 78,000 നും താഴെയാണ്.
ബാങ്ക് നിഫ്റ്റി തുടക്കം മുതല്‍ താഴ്ചയിലായിരുന്നു. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ബാങ്ക് നിഫ്റ്റി 0.75 ശതമാനം താഴ്ന്നു.
ഓട്ടോ, റിയല്‍റ്റി, മെറ്റല്‍, ധനകാര്യ, ഫാര്‍മ ഓഹരികള്‍ താഴ്ചയിലാണ്.
ഡിസംബറില്‍ ബജാജ് ഓട്ടോയുടെ ആഭ്യന്തര വില്‍പന 15 ശതമാനം ഇടിഞ്ഞു. കയറ്റുമതി ഉള്‍പ്പെടെ വില്‍പന ഒരു ശതമാനം കുറഞ്ഞു. ഓഹരി രണ്ടു ശതമാനം താഴ്ന്നു.
വില്‍പന കുറഞ്ഞ എസ്‌കോര്‍ട്‌സ് കുബോട്ട ഓഹരി മൂന്നു ശതമാനം ഇടിഞ്ഞു. മാരുതിയും ടാറ്റാ മോട്ടോഴ്‌സും അടക്കം മറ്റു വാഹന ഓഹരികളും താഴ്ന്നു
രൂപ ഇന്നു രാവിലെ നിരക്കു മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. ഡോളര്‍ 85.62 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 85.69 രൂപയിലേക്കു കയറി.
സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 2625.60 ഡോളറിലാണ്. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 320 രൂപ കൂടി 57,200 രൂപ ആയി.
ക്രൂഡ് ഓയില്‍ കയറ്റം തുടര്‍ന്നു. ബ്രെന്റ് ഇനം 74.83 ഡോളറില്‍ എത്തി.