ഓഹരി സൂചികകളില്‍ മുന്നേറ്റം ഐറ്റി, പിഎസ്‌യു ബാങ്ക് ഓഹരികള്‍ തിളങ്ങി

നിറ്റ ജലാറ്റിന്‍, എവിറ്റി, ഹാരിസണ്‍സ് മലയാളം തുടങ്ങി 24 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി

Update: 2021-08-12 11:22 GMT

ഐറ്റി, പിഎസ്‌യു ബാങ്ക് ഓഹരികളുടെ കരുത്തില്‍ മുന്നേറി ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 318.05 പോയ്ന്റ് ഉയര്‍ന്ന് 54843.98 പോയ്ന്റിലും നിഫ്റ്റി 82.10 പോയ്ന്റ് ഉയര്‍ന്ന് 16364.40 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 2314 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. 816 ഓഹരികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനാകാതെ പോയത്. 113 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, എച്ച് സി എല്‍ ടെക്‌നോളജീസ്, എല്‍ & ടി തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. ഐഷര്‍ മോട്ടോഴ്‌സ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, ഡോ റെഡ്ഡീസ് ലാബ്‌സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
ഫാര്‍മ ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം ഇന്ന് നേട്ടം രേഖപ്പെടുത്തി. ഐറ്റി, പവര്‍, പിഎസ് യു ബാങ്ക്, റിയല്‍റ്റി, കാപിറ്റല്‍ ഗുഡ്‌സ് സൂചികകള്‍ 1-2.5 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളില്‍ 1-2 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
രണ്ടു ദിവസത്തെ നിറം മങ്ങിയ പ്രകടനത്തിനു ശേഷം കേരള കമ്പനികള്‍ ഇന്ന് മികച്ച തിരിച്ചു വരവ് നടത്തി. 24 കേരള ഓഹരികള്‍ക്കും നേട്ടമുണ്ടാക്കാനായി. 15.78 ശതമാനം നേട്ടവുമായി നിറ്റ ജലാറ്റിന്‍ വലിയ നേട്ടമുണ്ടാക്കിയപ്പോള്‍ എവിറ്റി (13.95 ശതമാനം), ഹാരിസണ്‍സ് മലയാളം (10.66 ശതമാനം) എന്നിവയും മികച്ചു നിന്നു. റബ്ഫില ഇന്റര്‍നാഷണല്‍ (8.70 ശതമാനം), എഫ്എസിടി (5.72 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (5.46 ശതമാനം), അപ്പോളോ ടയേഴ്‌സ് (5.06 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള ഓഹരികളില്‍ പെടുന്നു.
കെഎസ്ഇ, പാറ്റ്‌സ്പിന്‍ ഇന്ത്യ, മണപ്പുറം ഫിനാന്‍സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് എന്നിവയ്ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായില്ല. കല്യാണ്‍ ജൂവലേഴ്‌സിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.




 


Tags:    

Similar News