ഫിനാന്‍ഷ്യല്‍, എഫ്എംസിജി, മെറ്റല്‍ ഓഹരികള്‍ തിളങ്ങി ഓഹരി സൂചികകള്‍ ഉയര്‍ന്നു

ഇന്‍ഡിട്രേഡ് (ജെആര്‍ജി), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, എവിറ്റി തുടങ്ങി 15 കേരള കമ്പനി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി

Update:2022-09-13 16:37 IST

ഓഹരി സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്‌സ് 455.95 പോയന്റ് ഉയര്‍ന്ന് 60571.08 പോയ്ന്റിലും നിഫ്റ്റി 133.70 പോയ്ന്റ് ഉയര്‍ന്ന് 18070.05 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 1864 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1634 എണ്ണത്തിന് നേട്ടമുണ്ടാക്കാനായില്ല. 102 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ആക്‌സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ബജാജ്ഫിനാന്‍സ്, ഓഹരി എയര്‍ ടെല്‍, എച്ച് സി എല്‍ ടെക്‌നോളജീസ്, എച്ച് ഡി എഫ് സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ, ഇന്‍ഫോസിസ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികളില്‍ പെടുന്നു. എന്നാല്‍ ഏഷ്യന്‍ പെയ്ന്റ്‌സ്, ഡോ റെഡ്ഡീസ് ലാബ്‌സ്, മാരുതി, സണ്‍ ഫാര്‍മ, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
നിഫ്റ്റി മെറ്റല്‍ സൂചികയില്‍ 1,31 ശതമാനം നേട്ടം രേഖപ്പെടുത്തി. ബിഎസ്ഇ എഫ്എംസിജി സൂചിക 0.70 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ ഫിനാന്‍സ്, പ്രൈവറ്റ് ബാങ്ക് സൂചികകളും നേട്ടം രേഖപ്പെടുത്തി. ബിഎസ്ഇ ഓട്ടോ, ഓയ്ല്‍& ഗ്യാസ്, റിയല്‍റ്റി തുടങ്ങിയവ നഷ്ടം രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
ഭൂരിഭാഗം കേരള കമ്പനി ഓഹരികളും ഇന്ന് നേട്ടമുണ്ടാക്കി. 19.86 ശതമാനം നേട്ടവുമായി ഇന്‍ഡിട്രേഡ് ഈ പട്ടികയില്‍ മുന്നില്‍ നില്‍്ക്കുന്നു. കമ്പനിയുടെ ഓഹരി വില 5.60 രൂപ വര്‍ധിച്ച് 33.80 രൂപയായി. മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസിന്റെ ഓഹരി വില 9.11 ശതമാനം ഉയര്‍ന്ന് 213.85 രൂപയിലെത്തി. എവിറ്റി (6.82 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് ( 5.37 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ ( 4.96 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് ( 2.09 ശതമാനം), ആസ്റ്റര്‍ ഡി എം ( 2.05 ശതമാനം) തുടങ്ങി 15 കേരള കമ്പനി ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. അതേസമയം കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, നിറ്റ ജലാറ്റിന്‍, കേരള ആയുര്‍വേദ, അപ്പോളോ ടയേഴ്‌സ്, സിഎസ്ബി ബാങ്ക്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് തുടങ്ങി 12 കേരള കമ്പനി ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. ഈസ്റ്റേണ്‍ ട്രെഡ്‌സ്, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് എന്നിവയുടെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.

അപ്പോളോ ടയേഴ്‌സ് 279.55

ആസ്റ്റര്‍ ഡി എം 251.40

എവിറ്റി 115.15

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 207.00

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 387.20

സിഎസ്ബി ബാങ്ക് 221.50

ധനലക്ഷ്മി ബാങ്ക് 12.55

ഈസ്റ്റേണ്‍ ട്രെഡ്‌സ് 36.80

എഫ്എസിടി 126.55

ഫെഡറല്‍ ബാങ്ക് 119.10

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 48.15

ഹാരിസണ്‍സ് മലയാളം 166.70

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 33.80

കല്യാണ്‍ ജൂവലേഴ്‌സ് 83.20

കേരള ആയുര്‍വേദ 70.30

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 116.80

കിറ്റെക്‌സ് 229.10

കെഎസ്ഇ 1934.00

മണപ്പുറം ഫിനാന്‍സ് 105.20

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 213.85

മുത്തൂറ്റ് ഫിനാന്‍സ് 1050.00

നിറ്റ ജലാറ്റിന്‍ 494.25

പാറ്റ്‌സ്പിന്‍ ഇന്ത്യ 11.21

റബ്ഫില ഇന്റര്‍നാഷണല്‍ 95.55

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 132.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.62

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.44

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 239.50

വണ്ടര്‍ലാ ഹോളിഡേയ്‌സ് 372.60 


Tags:    

Similar News