ഓഹരി വിപണിയില്‍ ഇടിവ്

ഇന്‍ഡിട്രേഡ്, കല്യാണ്‍ ജൂവലേഴ്‌സ് തുടങ്ങി 15 കേരള കമ്പനി ഓഹരികളുടെ വില ഉയര്‍ന്നു

Update:2022-09-14 16:45 IST

തുടക്കത്തിലെ വലിയ ഇടിവില്‍ നിന്നും തിരിച്ചു കയറിയെങ്കിലും ദിവസാവസാനം ഓഹരി വിപണി താഴ്ചയില്‍ തന്നെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 224.11 പോയ്ന്റ് ഇടിഞ്ഞ് 60346.97 പോയ്ന്റിലും നിഫ്റ്റി 66.30 പോയ്ന്റ് ഇടിഞ്ഞ് 18003.75 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു.

1685 ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നു. 1789 ഓഹരികളുടെ വില ഇടിഞ്ഞപ്പോള്‍ 137 ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുന്നു.
ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഡോ റെഡ്ഡീസ് ലാബ്‌സ്, എച്ച് സി എല്‍ ടെക്‌നോളജീസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഇന്‍ഫോസിസ്, മഹീന്ദ്ര & മഹീന്ദ്ര, റിലയന്‍സ് തുടങ്ങിയവ ഇന്ന് നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളില്‍ പെടുന്നു. ഏഷ്യന്‍ പെയ്ന്റ്‌സ്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, എച്ച് ഡി എഫ് സി, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കി.
ഫിനാന്‍സ്, പ്രൈവറ്റ് ബാങ്ക്, മെറ്റല്‍, പവര്‍ സൂചികകള്‍ ഇന്ന് നേട്ടം രേഖപ്പെടുത്തി. ഓട്ടോ, കാപിറ്റല്‍ ഗുഡ്‌സ്, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ്, ഓയ്ല്‍ & ഗ്യാസ്, റിയല്‍റ്റി തുടങ്ങിയ സൂചികകള്‍ക്ക് നേട്ടം ഉണ്ടാക്കാനായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനി ഓഹരികളില്‍ 15 എണ്ണം ഇന്ന് നേട്ടമുണ്ടാക്കി. ഇന്‍ഡിട്രേഡ് 16.27 ശതമാനം നേട്ടവുമായി മുന്നേറ്റം തുടരുന്നു. 5.50 രൂപ വര്‍ധിച്ച് ഓഹരി വില 39.30 രൂപയിലെത്തി. കല്യാണ്‍ ജൂവലേഴ്‌സിന്റെ ഓഹരി വില 8.45 രൂപ വര്‍ധിച്ച് (10.11 ശതമാനം) 92 രൂപയിലുമെത്തി. പാറ്റ്‌സ്പിന്‍ ഇന്ത്യ (5 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (4.40 ശതമാനം), സിഎസ്ബി ബാങ്ക് (3.02 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍. അതേസമയം ആസ്റ്റര്‍ ഡി എം, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, എവിറ്റി, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, വണ്ടര്‍ലാ ഹോളിഡേയ്‌സ്, എഫ്എസിടി, കിറ്റെക്‌സ് തുടങ്ങി 14 കേരള കമ്പനി ഓഹരികളുടെ വില ഇന്ന് ഇടിഞ്ഞു.




 


Tags:    

Similar News