ബജറ്റ് ദിനത്തില്‍ ഉയര്‍ന്ന് സെന്‍സെക്‌സ്, താഴ്ന്ന് നിഫ്റ്റി

കിറ്റെക്‌സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് തുടങ്ങി 9 കേരള കമ്പനി ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്

Update:2023-02-01 16:23 IST

ബജറ്റ് ദിനത്തില്‍ സമ്മിശ്ര പ്രകടനവുമായി ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 158.18 പോയ്ന്റ് ഉയര്‍ന്ന് 59708.08 പോയ്ന്റില്‍ എത്തിയപ്പോള്‍ നിഫ്റ്റി 45.90 പോയ്ന്റ് താഴ്ന്ന് 17616.30 പോയ്ന്റില്‍ ക്ലോസ് ചെയ്തു.

Top Gainers


1214 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. 2193 ഓഹരികളുടെ വില ഇടിഞ്ഞപ്പോള്‍ 106 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ഐറ്റിസി, ഐസിഐസിഐ ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍പ്പെടുന്നു. എന്നാല്‍ അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, എച്ച്ഡിഎഫ്‌സി ലൈഫ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ബജാജ് ഫിന്‍സെര്‍വ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.

Top Losers



മെറ്റല്‍, പിഎസ്‌യു ബാങ്ക്, ഓയ്ല്‍ & ഗ്യാസ്, പവര്‍ സൂചികകള്‍ 1-5 ശതമാനം ഇടിഞ്ഞു. ഐറ്റി സൂചിക 1 ശതമാനം നേട്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ 1 ശതമാനം താഴ്ന്നു.



കേരള കമ്പനികളുടെ പ്രകടനം

ഒന്‍പത് കേരള കമ്പനി ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. കിറ്റെക്‌സ് (5.23 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.89 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (2.71 ശതമാനം), അപ്പോളോ ടയേഴ്‌സ് (2.52 ശതമാനം), ഹാരിസണ്‍സ് മലയാളം (2.43 ശതമാനം), കെഎസ്ഇ (2.07), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (1.09 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (0.47 ശതമാനം), എവിറ്റി (0.20 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍.

അതേസമയം ഇന്‍ഡിട്രേഡ് (ജെആര്‍ജി), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കല്യാണ്‍ ജൂവലേഴ്‌സ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, എഫ്എസിടി, സിഎസ്ബി ബാങ്ക് തുടങ്ങി 20 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു.



Tags:    

Similar News