ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം. 22 കാരറ്റ് സ്വര്‍ണം, പവന് 280 രൂപ വര്‍ധിച്ച് 44,000 രൂപയായി. ജൂണ്‍ 20 നാണ് ഇതിനു മുന്‍പ് 44,000 രൂപയില്‍ പവന്‍ വ്യാപാരം നടന്നത്. ഇന്നലെ പവന് 60 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. 43,720 രൂപയ്ക്കാണ് ഇന്നലെ ഒരു പവന്‍ സ്വര്‍ണവ്യാപാരം നടന്നത്.
ഗ്രാമിന് ഇന്ന് 35 രൂപ വര്‍ധിച്ച് ഇന്ന് 5,500 രൂപയായി.
18 കാരറ്റ് സ്വര്‍ണത്തിന് ഇന്നും വിലവര്‍ധനയുണ്ടായി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് ഇന്ന് 4,548 രൂപയായി.
ആഗോള വിപണി
സ്വര്‍ണം ആഗോളവിപണിയില്‍ 1,960 ഡോളറിനു മുകളിലായി. ഇന്നലെ 1,938 ഡോളറിലായിരുന്നു.
വെള്ളി വില
വെള്ളിവില ഒരാഴ്ചയ്ക്ക് ശേഷം ഇന്ന് വര്‍ധിച്ചു. സാധാരണ വെള്ളിക്ക് ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 79 രൂപയായി. ഹോള്‍മാര്‍ക്ക്ഡ് വെള്ളി ഗ്രാമിന് 103 രൂപയായി തുടരുന്നു.