തുടര്‍ച്ചയായ വിലക്കുറവില്‍ സ്വര്‍ണം; പവന് ഇന്നലെയും ഇന്നുമായി 440 രൂപയുടെ ഇടിവ്

വെള്ളി വിലയില്‍ മാറ്റമില്ല

Update:2023-07-22 16:05 IST

കേരളത്തിലെ സ്വര്‍ണ വില വീണ്ടും താഴേക്ക്. കേരളത്തില്‍ പവന്‍ വില ഇന്ന് 200 രൂപ താഴ്ന്ന് 44,120 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 5,515 രൂപയായി. ഇന്നലെ പവന് 240 രൂപയുടെ കുറവുണ്ടായിരുന്നു.

18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് മാറ്റമുണ്ടായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,563 രൂപയായി.

ഈ മാസത്തിന്റെ തുടക്കത്തില്‍ 43,240 രൂപയായിരുന്ന പവന്‍ വില, കഴിഞ്ഞ ദിവസങ്ങളില്‍ 44,560 രൂപവരെ ഉയര്‍ന്നിരുന്നു. 5,405 രൂപയായിരുന്ന ഗ്രാം വില 5,570 രൂപ വരെയും ഉയര്‍ന്നിരുന്നു.

വെള്ളി വില

വെള്ളി വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളി വില ഇന്ന് 81 രൂപയാണ്. ഹോള്‍മാര്‍ക്ക്ഡ് വെള്ളി ഗ്രാമിന് 103 രൂപയിലാണ്.

Tags:    

Similar News