തുടര്‍ച്ചയായ കയറ്റത്തിനു ശേഷം മാറ്റമില്ലാതെ സ്വര്‍ണ വില

ആഗോള വിപണിയില്‍ വില ചാഞ്ചാട്ടം

Update:2023-08-25 10:57 IST

ആഗോള വിപണിയില്‍ സ്വര്‍ണം ചാഞ്ചാട്ടത്തില്‍, കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5,450 രൂപയും പവന് 80 രൂപ വര്‍ധിച്ച് 43,600 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണ വിലയും മാറിയില്ല. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 4,518 രൂപയിലെത്തി.

ആഗോള വിപണി

ആഗോള വിപണിയില്‍ സ്‌പോട്ട് സ്വര്‍ണം 1,920 ഡോളറിലായിരുന്നു ഇന്നലെ. ഇന്ന് ഇത് 1,914 ഡോളറിലാണുള്ളത്. ലോക വിപണിയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

മാറ്റമില്ലാതെ വെള്ളി വില

വെള്ളി വില ഇന്ന് ഉയര്‍ന്നു. സാധാരണ വെള്ളിക്ക് 80 രൂപയും ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപയുമാണ് വില.

ഒരു പവന്‍ ആഭരണത്തിന്

ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഇപ്പോള്‍ മൂന്ന് ശതമാനം ജി.എസ്.ടി, 45 രൂപ എച്ച്.യു.ഐ.ഡി ഫീസ്, ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയടക്കം ഇന്ന് 3500 രൂപ എങ്കിലും അധികം കൊടുക്കണം. അതായത് ഒരു പവന്റെ ആഭരണം വാങ്ങാന്‍ പണിക്കൂലി കൂടി കൂട്ടി 47,100 രൂപ മുതല്‍ 55000 രൂപ വരെ വേണ്ടി വരും.



Tags:    

Similar News