കഴിഞ്ഞ ഒരു മാസത്തെ ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം
3 ദിവസം കൊണ്ട് 440 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവ്. ജൂലൈ 10ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്നു സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,410 രൂപയും പവന് 43,280 രൂപയുമായി. കഴിഞ്ഞ മൂന്നു ദിവസത്തില്‍ 440 രൂപയുടെ കുറവാണ് ഒരു പവനുണ്ടായത്.
ഇന്നലെ ഗ്രാമിന് 5,445 രൂപയും പവന് 43,560 രൂപയുമായിരുന്നു. 80 രൂപയാണ് ഇന്നലെ ഒരു പവന് കുറഞ്ഞത്. ചൊവ്വാഴ്ചയും 80 രൂപ ഒരു പവന് കുറഞ്ഞിരുന്നു. ഗ്രാമിന് 5,455 രൂപയിലും പവന് 43,640 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്.
സ്വര്‍ണം ലോകവിപണിയില്‍ 1,892 ഡോളറിലാണ്. അമേരിക്കയുടെ ഫെഡ് മിനുട്‌സ് പുറത്തു വന്നതാണ് സ്വര്‍ണമടക്കമുള്ള എല്ലാ ലോഹങ്ങള്‍ക്കും ഇന്ന് നിര്‍ണായകമാകുന്നത്.
18 കാരറ്റ്
18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില കുറഞ്ഞു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,493 രൂപയായി.
വെള്ളി വില
വെള്ളി വില കഴിഞ്ഞ കുറേ ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു. ആഭരണങ്ങള്‍ക്കുപയോഗിക്കുന്ന വെള്ളിക്ക് ഇന്നും ഗ്രാമിന് 103 രൂപ തന്നെയാണ്. എന്നാല്‍ പരിശുദ്ധ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 76 രൂപയായി.