ആഗോള വിപണിയില്‍ ഇടിവ്; വീണ്ടും താഴേക്കിറങ്ങി കേരളത്തിലെ സ്വര്‍ണ വില

ഇന്നലെയും ഇന്നുമായി പവന് 240 രൂപയുടെ ഇടിവ്

Update:2023-09-06 12:57 IST

Image : Canva

ആഗോള വിപണിയില്‍ (world gold price) സ്‌പോട്ട് സ്വര്‍ണം 1,926 ഡോളറിലെത്തിയതോടെ കേരളത്തിലും സ്വര്‍ണ വില ചാഞ്ചാടി. രണ്ട് ദിവസമായി പവന് 240 രൂപയുടെ കുറവാണ് ഉണ്ടായത്. ഇന്ന് കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് (kerala gold rate) ഇന്ന് 120 രൂപ കുറഞ്ഞ് 44,000 രൂപയിലെത്തി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,500 രൂപയുമായി.

18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് നേരിയ കുറവുണ്ടായി. ഗ്രാമിന് ഇന്ന് 10 രൂപ കുറഞ്ഞ് 4,558 രൂപയായി. ഇന്നലെയും 10 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.

വെള്ളി വില

വെള്ളി വിലയിലും തുടര്‍ച്ചയായ ഇറക്കമാണ്. ഇന്ന് സാധാരണ വെള്ളി ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 78 രൂപയായി. ഇന്നലെയും ഒരു രൂപയുടെ കുറവുണ്ടായിരുന്നു. ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപ തന്നെ.

സ്വര്‍ണ വിലയിലെ റെക്കോഡ് റേറ്റ്

സ്വര്‍ണത്തിന് കേരളത്തിലെ ഇതുവരെയുള്ള ഉയര്‍ന്ന വില മെയ് അഞ്ചിലേതാണ്. പവന് 45,760 രൂപയും ഗ്രാമിന് 5,720 രൂപയുമായിരുന്നു അന്നത്തെ സ്വര്‍ണവില.

Tags:    

Similar News