സ്വര്‍ണ വില വീണ്ടും ഉയരങ്ങളിലേക്ക്; കാരണമിതാണ്

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില

Update:2023-10-12 17:02 IST

സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. ബുധനാഴ്ച 1,875 ഡോളറില്‍ ക്ലോസ് ചെയ്ത സ്വര്‍ണം ഇന്നു രാവിലെ 1877ലെത്തി. നിലവില്‍ 1,881.62 ഡോളറിലാണ് സ്വര്‍ണം ഉള്ളത്. ഇസ്രായേല്‍ യുദ്ധത്തിനു പുറമെ കടപ്പത്രവില കൂടിയതും പലിശ ഭീഷണി കുറഞ്ഞതും വില വര്‍ധനയ്ക്ക് ആക്കം കൂട്ടി. ഒക്‌റ്റോബര്‍ നാലിന് 1,822 ഡോളര്‍ ആയിരുന്ന വിലയാണ് ഇസ്രായേല്‍ യുദ്ധ പശ്ചാത്തലത്തില്‍ മുകളിലേക്ക് കയറിയത്.

ആഗോള വിപണിയില്‍ സ്വര്‍ണം കുത്തനെ ഉയരുമ്പോള്‍ കേരളത്തിലും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അതിന്റെ പ്രതിഫലനങ്ങളുണ്ടായി. പവന് 1,300 രൂപയിലധികമാണ് കഴിഞ്ഞ 10 ദിവസത്തിനിടയില്‍ കയറിയത്.

ഇന്നലെ മാറാതെ നിന്ന കേരളത്തിലെ സ്വര്‍ണ വില ഇന്ന് ഉയര്‍ന്നു. പവന് 280 രൂപ വര്‍ധിച്ച് 43,200 രൂപയും ഗ്രാമിന് 35 രൂപ വര്‍ധിച്ച് 5,400 രൂപയുമായി. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയാണ് ഇത്.

സെപ്റ്റംബര്‍ 30ന് പവന്‍ വില 42,290 രൂപയായിരുന്നു. കേരളത്തില്‍ 18 കാരറ്റിന്റെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ ഉയര്‍ന്ന് 4,463 രൂപയായി.

വെള്ളി വില

സംസ്ഥാനത്ത് രണ്ട് ദിവസമായി മാറാതെ നിന്ന വെള്ളി വിലയില്‍ ഇന്ന് ചെറിയ മാറ്റമുണ്ടായി. സാധാരണ വെള്ളിക്ക് ഗ്രാമിന് ഒരു രൂപ കൂടി 74 രൂപയായി. ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് മാറ്റമില്ല, ഗ്രാമിന് 103 രൂപ.

Tags:    

Similar News