മാറ്റമില്ലാതെ സ്വര്‍ണ വില; ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഇന്ന് എത്ര രൂപ വേണം?
വെള്ളി വില ഇന്ന് കുറഞ്ഞു
തുടര്‍ച്ചയായ വിലക്കുറവിന് ശേഷം ഇന്ന് മാറ്റമില്ലാതെ കേരളത്തിലെ സ്വര്‍ണവില. പവന്‍ വില ഇന്ന് 44,120 രൂപയാണ്. ഗ്രാമിന് 5,515 രൂപയാണ്. ഇക്കഴിഞ്ഞ വാരാന്ത്യം പവന് 440 രൂപയോളം കുറഞ്ഞിരുന്നു.
ഈ മാസത്തിന്റെ തുടക്കത്തില്‍ 43,240 രൂപയായിരുന്ന പവന്‍ വില, കഴിഞ്ഞ ദിവസങ്ങളില്‍ 44,560 രൂപവരെ ഉയര്‍ന്നിരുന്നു. 5,405 രൂപയായിരുന്ന ഗ്രാം വില 5,570 രൂപ വരെയും ഉയര്‍ന്നിരുന്നു. സ്വര്‍ണ വിലയില്‍ ഇതുവരെയുള്ള റെക്കോഡ് മേയ് അഞ്ചിലെ 45,760 രൂപയാണ്. അന്ന് ഗ്രാമിന് 5,720 രൂപയായിരുന്നു.
18 കാരറ്റ് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാമിന് 4,563 രൂപയാണ് നിലവിലെ വില.
വെള്ളി വില
വെള്ളി വിലയില്‍ ഇന്ന് മാറ്റം. സംസ്ഥാനത്ത് സാധാരണ വെള്ളി വില ഇന്ന് ഒരു രൂപ കുറഞ്ഞ് 80 രൂപയായി. ഹോള്‍മാര്‍ക്ക്ഡ് വെള്ളി ഗ്രാമിന് 103 രൂപയായി തുടരുന്നു.
പവന് ഇപ്പോള്‍ എത്ര നല്‍കണം?
പവന്‍ വില ഇന്ന് 44,120 രൂപയാണ്. ഇതോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി. തുകയായ 1323.60 രൂപയും, 45 രൂപ എച്ച്.യു.ഐ.ഡി നിരക്കും, ഏറ്റവും കുറഞ്ഞത് 5-8 ശതമാനം പണിക്കൂലി എന്നിവയും ചേരുമ്പോള്‍ ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 47,700 രൂപയ്ക്ക് മുകളില്‍ നല്‍കണം. അതായത്, ഏറ്റവും കുറഞ്ഞ പണിക്കൂലി ആയ അഞ്ച് ശതമാനത്തിൽ ആഭരണം വാങ്ങണമെങ്കില്‍ പവന് 47,695 രൂപയും എട്ട് ശതമാനം പണിക്കൂലി ആണെങ്കില്‍ 49,018 രൂപയും ഇന്ന് നല്‍കണം. പണിക്കൂലി 12-16 ശതമാനം വരെയൊക്കെയാണെങ്കില്‍ ഏകദേശം 50,000-55,000രൂപയും അതിനു മുകളിലുമായിരിക്കും ഒരു പവന് നല്‍കേണ്ടി വരുക.