മൂന്നു ദിവസത്തെ തുടര്‍ച്ചയായ വിലക്കുറവിന് ശേഷം കയറി സ്വര്‍ണ വില

വെള്ളി വില മാറ്റമില്ലാതെ തുടരുന്നു

Update:2023-09-08 13:38 IST

കേരളത്തില്‍ കുറഞ്ഞു നിന്ന സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കയറ്റം. പവന് ഇന്ന് 80 രൂപ കയറി  (kerala gold rate) 44,000 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,500 രൂപയായി. ഇന്നലെ ഉള്‍പ്പെടുന്ന മൂന്നു ദിവസം കൊണ്ട് പവന് 320 രൂപയുടെ കുറവുണ്ടായിരുന്നു. ആഗോള വിപണിയില്‍ (world gold price) സ്‌പോട്ട് സ്വര്‍ണം 1,924 ഡോളറിലെത്തി. ഇന്നലെ 1,917.45 ഡോളറലായിരുന്നു.

18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് നേരിയ കയറ്റമുണ്ടാ.ി ഗ്രാമിന് ഇന്ന് 5 രൂപ വര്‍ധിച്ച് 4,558 രൂപയായി. ഇന്നലെയും 18 കാരറ്റ് സ്വര്‍ണ വിലയില്‍ അഞ്ച് രൂപയാണ് വര്‍ധിച്ചത്.

വെള്ളി വില

വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. സാധാരണ വെള്ളിക്ക് ഗ്രാമിന് 78 രൂപയും ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപയുമാണ് ഇന്നത്തെ നിരക്ക്.

റെക്കോഡ് റേറ്റ് 

സ്വര്‍ണത്തിന് കേരളത്തില്‍ ഇതുവരെയുള്ള ഉയര്‍ന്ന വില 2023 മെയ് അഞ്ചിലേതാണ്. പവന് 45,760 രൂപയും ഗ്രാമിന് 5,720 രൂപയുമായിരുന്നു അന്നത്തെ സ്വര്‍ണവില.

Tags:    

Similar News