മൂന്നാം ദിവസവും സ്വര്‍ണ വില കയറ്റത്തില്‍

ആഗോള വിപണിയില്‍ ചാഞ്ചാട്ടം

Update:2023-09-19 13:24 IST

തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണ വില കയറ്റത്തില്‍. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം ഇന്ന് 15 രൂപ വർധിച്ച് 5,520 രൂപയിലെത്തി.  പവന്‍ 120 രൂപ വര്‍ധിച്ച് 44,160 രൂപയായി. 

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില സെപ്റ്റംബര്‍ 13,14 തീയതികളിലായിരുന്നു. ഈ ദിവസങ്ങളില്‍ 43,600 രൂപയായിരുന്നു ഒരു പവന്. ഏറ്റവും ഉയര്‍ന്ന വില സെപ്റ്റംബര്‍ അഞ്ചിന് രേഖപ്പെടുത്തിയ 44,240 രൂപയാണ്.

ഇന്ന് 18 കാരറ്റ് സ്വര്‍ണത്തിനും നേരിയ വര്‍ധനയുണ്ടായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4,568 രൂപയിലെത്തി.

ആഗോള വിപണിയില്‍ ഇന്ന്

ആഗോള വിപണിയില്‍ ഏതാനും ദിവസം മുന്‍പ് സ്വര്‍ണം ഔണ്‍സിന് 1,917 ഡോളര്‍ വരെയെത്തിയിരുന്നു. ഇപ്പോള്‍ 1934 ഡോളറിലാണ്. 1,926 ഡോളറിലായിരുന്നു ഇന്നലെ.

വെള്ളി വില

സംസ്ഥാനത്ത് വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. സാധാരണ വെള്ളിക്ക് ഗ്രാമിന് 78 രൂപയും ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപയുമാണ്.

Tags:    

Similar News